Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊലപാതക ശ്രമക്കേസടക്കം നിരവധി കേസുകളിലെ പ്രതി; ഗൂണ്ടയായ യുവാവിനെ കാപ്പ ചുമത്തി മലപ്പുറത്ത് നിന്ന് നാട് കടത്തി

കൊലപാതക ശ്രമക്കേസടക്കം നിരവധി കേസുകളിലെ പ്രതി; ഗൂണ്ടയായ യുവാവിനെ കാപ്പ ചുമത്തി മലപ്പുറത്ത് നിന്ന് നാട് കടത്തി

മറുനാടൻ മലയാളി ബ്യൂറോ


മലപ്പുറം: കൊലപാതകശ്രമം, കുറ്റകരമായ നരഹത്യാ ശ്രമം, ആയുധമുപയോഗിച്ച് ആക്രമിക്കൽ, സർക്കാർ ഉദ്വോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സം ചെയ്യൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ മലപ്പുറം ജില്ലയിൽനിന്നും കാപ്പ ചുമത്തി നാട് കടത്തി. മലപ്പുറം പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പാലപ്പെട്ടി തട്ടുപ്പറമ്പ് തെക്കൂട്ട് വീട്ടിൽ മുഹമ്മദ് നബീലിനെ (26)യാണ് നാടുകടത്തിയത്.

പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, കുറ്റകരമായ നരഹത്യാ ശ്രമം, ആയുധമുപയോഗിച്ച് ആക്രമിക്കൽ, സർക്കാർ ഉദ്വോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സം ചെയ്യൽ, മുതലുകൾക്ക് നാശനഷ്ടം വരുത്തൽ, ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തൽ, തുടങ്ങിയ നിരവധി കേസുകളിൽ ഉൾപെട്ട പാലപ്പെട്ടി തട്ടുപ്പറമ്പ് സ്വദേശി തെക്കൂട്ട് വീട്ടിൽ മുഹമ്മദ് നബീലിനെ മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിന് ഒരു വർഷത്തേക്ക് വിലക്കി തൃശൂർ റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യ ഉത്തരവിറക്കിയത്.

ഗുണ്ടാ അക്രമങ്ങളെ തടയുന്നതിനായി മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് മുഖേന സമർപ്പിച്ച റിപോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നാടുകടത്തൽ നടപടി. നിരവധി കേസുകളിലെ പ്രതിയായ നബീലിന് ഒരു വർഷത്തേക്ക് ഇനി മലപ്പുറം ജില്ലയിൽ പ്രവേശിക്കാനാവില്ല. പ്രതി ജില്ലയിൽ പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലോ,ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിലോ, അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP