Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളോത്സവത്തിൽ പങ്കെടുക്കാനെത്തിയ 16കാരന് എരുമയുടെ പരാക്രമത്തിൽ ഗുരുതര പരിക്ക്; തോളിൽ കമ്പി തുളച്ചുകയറി

കേരളോത്സവത്തിൽ പങ്കെടുക്കാനെത്തിയ 16കാരന് എരുമയുടെ പരാക്രമത്തിൽ ഗുരുതര പരിക്ക്; തോളിൽ കമ്പി തുളച്ചുകയറി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സംസ്ഥാന കേരളോത്സവത്തിൽ പങ്കെടുക്കാനെത്തിയ 16കാരന് എരുമയുടെ പരാക്രമത്തിൽ ഗുരുതര പരിക്ക്. പാലക്കാട് മണ്ണാർക്കാട് സ്വദേശി കെ. ഷാമിലിനാണ് പരിക്കേറ്റത്. രക്ഷപ്പെടാൻ ഓടുന്നതിനിടെ ഗേറ്റിന്റെ കമ്പി തോളിൽ തുളച്ചുകയറി രക്തംവാർന്നു.

ചൊവ്വാഴ്ച രാത്രി 11ഓടെയാണ് സംഭവം. വട്ടപ്പാട്ട് മത്സരത്തിൽ പങ്കെടുത്ത് താമസസ്ഥലത്തേക്കു മടങ്ങുന്നതിനിടെയാണ് ഷാമിലിനെ എരുമ കുത്താനായി പിറകെ ഓടിയത്. ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെ കണ്ണൂർ എം.എ റോഡിലെ താമസസ്ഥലത്തെ ലോഡ്ജിന്റെ ഗേറ്റിന്റെ കമ്പി തോളിൽ തുളച്ചുകയറുകയായിരുന്നു.

രക്തംവാർന്ന ഷാമിലിനെ കൂടെയുള്ളവർ സമീപത്തെ ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ കൈയിലെ തോളെല്ലിലെ ഞരമ്പിന് ക്ഷതമേറ്റിട്ടുണ്ട്. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP