Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202422Thursday

പുരയിടമോ, കൃഷിയിടമോ ബഫർസോണിൽ ഉൾപ്പെടുന്ന അവസ്ഥ ഉണ്ടാവില്ല; സമരം നടത്താനുള്ള അവകാശം എല്ലാവർക്കും ഉണ്ട്; പുരയിടവും കൃഷിയിടവും ഒഴിവാക്കി മാത്രമേ സോൺ പ്രഖ്യാപിക്കു എന്നും എം വി ഗോവിന്ദൻ

പുരയിടമോ, കൃഷിയിടമോ ബഫർസോണിൽ ഉൾപ്പെടുന്ന അവസ്ഥ ഉണ്ടാവില്ല; സമരം നടത്താനുള്ള അവകാശം എല്ലാവർക്കും ഉണ്ട്; പുരയിടവും കൃഷിയിടവും ഒഴിവാക്കി മാത്രമേ സോൺ പ്രഖ്യാപിക്കു എന്നും എം വി ഗോവിന്ദൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുരയിടമോ കൃഷിയിടമോ ബഫർസോണിൽ ഉൾപ്പെടുന്ന അവസ്ഥ ഉണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുരയിടവും കൃഷിയിടവും ഒഴിവാക്കി മാത്രമേ സോൺ പ്രഖ്യാപിക്കു. സമരം നടത്താനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ബഫർസോണിൽ ഉപഗ്രഹ സർവ്വേ റിപ്പോർട്ടിനൊപ്പം വ്യക്തിഗത വിവരങ്ങളുള്ള ഫീൽഡ് സർവ്വേ റിപ്പോർട്ടും സുപ്രീംകോടതിയിൽ സമർപ്പിക്കാനുള്ള നീക്കത്തിലാണ് സർക്കാർ.

ജനുവരി ആദ്യവാരമാണ് ബഫർസോൺ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജൂൺ മൂന്നിലെ ഉത്തരവ് പ്രകാരം ഉപഗ്രഹ സർവ്വേ റിപ്പോർട്ട് നൽകാനുള്ള സമയപരിധി ഈ മാസം തീരുകയാണ്. സർവ്വേ റിപ്പോർട്ട് തയ്യാറാണെങ്കിലും കനത്ത് പ്രതിഷേധങ്ങൾക്ക് മുന്നിൽ ആ റിപ്പോർട്ട് അപൂർണ്ണമാണെന്ന് മുഖ്യമന്ത്രി വരെ പറഞ്ഞു കഴിഞ്ഞു. എതിർപ്പുകൾ തണുപ്പിക്കാൻ ഫീൽഡ് സർവ്വേ നടത്തുമെന്നാണ് സർക്കാരിന്റെ പുതിയ വാഗ്ദാനം. സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്റർ തയ്യാറാക്കിയ ഉപഗ്രഹ സർവ്വേ റിപ്പോർട്ട് സമർപ്പിച്ച ശേഷം ഒരു സത്യവാങ് മൂലം കൂടി കോടതിയിൽ നൽകാനാണ് സർക്കാർ നീക്കം.

ഉപഗ്രഹ സർവ്വേ ബഫർസോൺ മേഖലയെകുറിച്ചുള്ള ആകാശ ദൃശ്യങ്ങൾ മാത്രമാണെന്ന് പറഞ്ഞ് നേരിട്ടു പരിശോധിച്ചുള്ള വ്യക്തിഗത റിപ്പോർട്ട് അനുബന്ധമായി സമർപ്പിക്കാൻ അനുവാദം തേടാനാണ് ശ്രമം. എജിയോടും സുപ്രീം കോടതിയിലെ സ്റ്റാൻഡിങ് കൗൺസിലിനോടും ഇതിന്റെ സാധ്യത തേടാൻ ആവശ്യപ്പെട്ട് കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP