Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്യൂട്ടി പാർലറിന്റെ മറവിൽ ലക്ഷങ്ങളുടെ അനധികൃത ചിട്ടി ഇടപാട്; പങ്കാളികളായത് ഇരുന്നൂറോളം പേർ; നിലമ്പൂരിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

ബ്യൂട്ടി പാർലറിന്റെ മറവിൽ ലക്ഷങ്ങളുടെ അനധികൃത ചിട്ടി ഇടപാട്; പങ്കാളികളായത് ഇരുന്നൂറോളം പേർ; നിലമ്പൂരിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ നിയമാനുസൃത രജിസ്ട്രേഷൻ ഇല്ലാതെ ലക്ഷങ്ങളുടെ അനധികൃത ചിട്ടി ഇടപാട് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്യൂട്ടി പാർലർ ഉടമ നിലമ്പൂർ നെടുമുണ്ടക്കുന്ന് സ്വദേശി തരിപ്പയിൽ ഷാഹുൽ ഹമീദിനെ(32)യാണ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ ടൗണിൽ ഇയാൾ നടത്തിയിരുന്ന ബ്യൂട്ടി പാർലറിന്റെ മറവിലായിരുന്നു പണമിടപാട്.

2500 രൂപയുടെ പ്രതിമാസ ചിട്ടിയിൽ പങ്കെടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പു ലഭിക്കുന്നവർ പിന്നീട് പണമടക്കേണ്ടതില്ല എന്ന ആകർഷകമായ പരസ്യം നൽകിയാണ് ഇടപാടുകാരെ ആകർഷിച്ചിരുന്നത്. ഇത്തരം ചിട്ടികളിൽ തുടക്കത്തിൽ നിക്ഷേപകർക്ക് പണം ലഭിക്കുമെങ്കിലും അവസാനമാകുമ്പോഴേക്കും നിക്ഷേപകർക്ക് മുടക്കുമുതൽ തിരിച്ചു കിട്ടാതെ സംരംഭം തകർന്നു പോവുകയാണ് പതിവ്. ഇരുന്നൂറോളം പേർ ചിട്ടിയിൽ പങ്കാളികളായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

പ്രതിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും കൂടുതൽ പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഇത്തരം അനധികൃത ചിട്ടി ഇടപാടിനെതിരെ വരും നാളുകളിലും പരിശോധന ശക്തമാക്കും. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സിഐ പി.വിഷ്ണുവിന്റെ നിർദ്ദേശപ്രകാരം എസ്‌ഐ വിജയരാജൻ, എഎസ്ഐ റെനി ഫിലിപ്പ് എന്നിവരും നിലമ്പൂർ ഡാൻസാഫ് അംഗങ്ങളും അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP