Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിദേശമദ്യത്തിന് നാല് ശതമാനം നികുതി വർദ്ധന; ബില്ലിന്റെ കരട് അംഗീകരിച്ച് മന്ത്രിസഭായോഗം

വിദേശമദ്യത്തിന് നാല് ശതമാനം നികുതി വർദ്ധന; ബില്ലിന്റെ കരട് അംഗീകരിച്ച് മന്ത്രിസഭായോഗം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 1963 ലെ കെജിഎസ്ടി നിയമം ഭേദഗതി ചെയ്യുന്നതിന് 2022ലെ കേരള പൊതുവിൽപന നികുതി (ഭേദഗതി) ബില്ലിന്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. സംസ്ഥാനത്തിനകത്ത് വിദേശമദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡിസ്റ്റലറികൾക്ക് ഈടാക്കുന്ന 5 ശതമാനം ടേൺ ഓവർ ടാക്സ് ഒഴിവാക്കുമ്പോൾ ഉണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാൻ വിദേശമദ്യത്തിന്റെ കെജിഎസ്ടി നിരക്ക് 4 ശതമാനം വർധിപ്പിക്കുവാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമഭേദഗതി.

ധനസഹായം

വടകര ആയഞ്ചേരിയിലെ സജീവന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വടകര പൊലീസ് കസ്റ്റഡിയിൽ എടുത്തതിനു ശേഷം പൊലീസ് സ്റ്റേഷൻ പരിസരത്ത് ഇദ്ദേഹം കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു. സജീവന്റെ മാതാവ് ജാനു, ജാനുവിന്റെ സഹോദരി നാരായണി എന്നിവർക്ക് അവരുടെ ജീവിതകാലം വരെ പ്രതിമാസം 3,000 രൂപ വീതം നൽകാനാണ് തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP