Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ അബദ്ധത്തിൽ വെടി പൊട്ടി; എസ്എച്ച്ഒയുടെ കയ്യിലിരുന്ന തോക്ക് പൊട്ടിയത് സ്റ്റേഷൻ കാണാനെത്തിയ സ്‌കൂൾ വിദ്യാർത്ഥികളുടെ മുന്നിൽ: അബദ്ധം പറ്റിയത് വിദ്യാർത്ഥികൾക്ക് തോക്ക് പരിചയപ്പെടുത്തുന്നതിനിടെ

കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ അബദ്ധത്തിൽ വെടി പൊട്ടി; എസ്എച്ച്ഒയുടെ കയ്യിലിരുന്ന തോക്ക് പൊട്ടിയത് സ്റ്റേഷൻ കാണാനെത്തിയ സ്‌കൂൾ വിദ്യാർത്ഥികളുടെ മുന്നിൽ: അബദ്ധം പറ്റിയത് വിദ്യാർത്ഥികൾക്ക് തോക്ക് പരിചയപ്പെടുത്തുന്നതിനിടെ

സ്വന്തം ലേഖകൻ

കരിമണ്ണൂർ: വിദ്യാർത്ഥികൾക്ക് തോക്കു പരിചയപ്പെടുത്തുന്നതിനിടെ കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ അബദ്ധത്തിൽ വെടി പൊട്ടി. പൊലീസ് സ്റ്റേഷൻ കാണാനെത്തിയ സ്‌കൂൾ വിദ്യാർത്ഥികളുടെ മുന്നിൽ വച്ചാണ് എസ്എച്ച്ഒയുടെ കയ്യിലിരുന്ന തോക്ക് അബദ്ധത്തിൽ ഫയർ ചെയ്തത്. കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ ഈ മാസം ആദ്യവാരമായിരുന്നു സംഭവം. കരിമണ്ണൂർ എസ്എച്ച്ഒ സുമേഷ് സുധാകരന്റെ കയ്യിലിരുന്നാണ് തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടിയത്.

സുമേഷ് വിദ്യാർത്ഥികൾക്ക് തോക്ക് പരിചയപ്പെടുത്തുമ്പോഴായിരുന്നു സംഭവം. പെരിങ്ങാശ്ശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ പൊലീസ് സ്റ്റേഷൻ പരിചയപ്പെടലിന്റെ ഭാഗമായാണ് കരിമണ്ണൂർ സ്റ്റേഷനിലെത്തിയത്. എസ്എച്ച്ഒ സുമേഷ് കുട്ടികൾക്ക് സ്റ്റേഷൻ പ്രവർത്തനവും പരിസരവും എല്ലാം വിശദമായി കാണിച്ചുകൊടുത്തു. ഇതിനു ശേഷം ആംസ് ആൻഡ് അമ്യൂണിഷൻ റൂം പരിചയപ്പെടുത്തുന്നതിനിടെയായിരുന്നു അപകടം. ആർക്കും പരുക്കില്ല. വെടി പൊട്ടിയ കാര്യം മേലുദ്യോഗസ്ഥനെ ഉടൻതന്നെ അറിയിച്ചെന്നും രേഖാമൂലം വിശദീകരണം നൽകിയതാണെന്നും എസ്എച്ച്ഒ സുമേഷ് സുധാകരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP