Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ചെറുകുളം സ്വദേശി വിനോദിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ വീട്ടിൽ കെട്ടിട നിർമ്മാണത്തിന് എത്തിയതായിരുന്നു കമറൻ എന്ന് വിളിക്കുന്ന വിനോദ്. പെൺകുട്ടിയുമായി ഫോണിലൂടെ അടുപ്പം സ്ഥാപിച്ച പ്രതി ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് പീഡിപ്പിച്ചത്.

കുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയ വിനോദ് വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി. തുടർന്നായിരുന്നു പീഡനം. പെൺകുട്ടിയുടെ വീട്ടിൽ പ്രതി നിൽക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ ചോദ്യം ചെയ്തു. പിന്നാലെ ഇയാൾ ഇറങ്ങിയോടി. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി പെൺകുട്ടിയോട് വിവരം ചോദിച്ചറിഞ്ഞു. തുടർന്നാണ് പീഡിപ്പിക്കപ്പെട്ട കാര്യം വിദ്യാർത്ഥിനി വെളിപ്പെടുത്തിയത്.

പോക്‌സോ വകുപ്പ് പ്രകാരവും, പട്ടിക ജാതി പീഡന നിരോധന നിയമ പ്രകാരവും അന്ന് തന്നെ പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ ഒളിവിൽ പോയ വിനോദിനെ ആൽത്തറ മൂട്ടിൽ നിന്നും ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP