Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വഴിയാത്രക്കാരനെ ഇടിച്ച് നിയന്ത്രണം മറിഞ്ഞു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

വഴിയാത്രക്കാരനെ ഇടിച്ച് നിയന്ത്രണം മറിഞ്ഞു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

മറുനാടൻ മലയാളി ബ്യൂറോ

 അങ്കമാലി: വഴിയാത്രക്കാരനെ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കുറുമശ്ശേരി ചീരകത്തിൽ വീട്ടിൽ ജേക്കബിന്റെ മകൻ റോണി ജേക്കബാണ് (23) മരിച്ചത്. ബൈക്കിടിച്ച് പരിക്കേറ്റ വഴിയാത്രക്കാരനായ പൊയ്ക്കാട്ടുശ്ശേരി കൂടമനപ്പറമ്പിൽ വീട്ടിൽ കൃഷ്ണനെ (54) അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ട് 6.40 ഓടെ പൊയ്ക്കാട്ടുശ്ശേരി ചൂണ്ടാംതുരുത്തി പാലത്തിന് സമീപമായിരുന്നു അപകടം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയർടിക്കറ്റ് ഓഫീസ് ജീവനക്കാരനായ റോണി വീട്ടിൽ നിന്ന് ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം. റോഡിൽ തെറിച്ച് വീണ റോണിയെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാതാവ്: വാപ്പാലശ്ശേരി എടക്കളത്തൂർ കുടുംബാംഗം മോളി. സഹോദരി: റിനി. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് കുറുമശ്ശേരി ലിറ്റിൽ ഫ്‌ളവർ പള്ളി സെമിത്തേരിയിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP