Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെൺകുട്ടികളെയും ആൺകുട്ടികളെയും ലൈംഗിക പീഡനത്തിന് ഇരയാക്കി; കോഴിക്കോട് അത്തോളിയിൽ ഹൈസ്‌കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ

പെൺകുട്ടികളെയും ആൺകുട്ടികളെയും ലൈംഗിക പീഡനത്തിന് ഇരയാക്കി; കോഴിക്കോട് അത്തോളിയിൽ ഹൈസ്‌കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വിദ്യാർത്ഥികളോട് ലൈംഗിക ഉദ്ദേശ്യത്തോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്ത ഹൈസ്‌കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ. അത്തോളി കൊടശേരി തോട്ടോളി സ്വദേശി അബ്ദുൾ നാസർ (52) ആണ് അറസ്റ്റിലായത്.

ആൺകുട്ടികളും പെൺകുട്ടികളുമടക്കം അഞ്ചു വിദ്യാർത്ഥികൾ പീഡനത്തിന് ഇരയായതായി പൊലീസ് അറിയിച്ചു. ഹൈക്കോടതിയിൽ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ഇയാൾ എലത്തൂർ സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.

പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികളുടെ പരാതിയിലാണ് അഞ്ച് കേസും രജിസ്റ്റർ ചെയ്തത്. പിന്നാലെ ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് വിദ്യാർത്ഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്. മൂന്നാഴ്ച മുമ്പായിരുന്നു കൗൺസിലിങ്. കൂടുതൽ പേർ പീഡനത്തിനിരയായിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP