Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വർഷങ്ങളായി ആൾദൈവം ചമഞ്ഞ് വീട്ടിൽ ചികിത്സ; രോഗികളില്ലാത്ത സമയങ്ങളിൽ കൂലിപ്പണിക്കും പോകും; മലപ്പുറം പാണ്ടിക്കാട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയ 45കാരൻ അറസ്റ്റിൽ

വർഷങ്ങളായി ആൾദൈവം ചമഞ്ഞ് വീട്ടിൽ ചികിത്സ; രോഗികളില്ലാത്ത സമയങ്ങളിൽ കൂലിപ്പണിക്കും പോകും; മലപ്പുറം പാണ്ടിക്കാട്ട് സാമ്പത്തിക  തട്ടിപ്പ് നടത്തിയ 45കാരൻ അറസ്റ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: വർഷങ്ങളായി ആൾദൈവം ചമഞ്ഞ് വീട്ടിൽ ചികിത്സ നടത്തിയ സാമ്പത്തിക തട്ടിപ്പ് നടത്തിയ 45കാരനായ പ്രതി പിടിയിൽ. മലപ്പുറം പാണ്ടിക്കാടാണ് ദിവ്യൻ ചമഞ്ഞ്തട്ടിപ്പ് നടത്തിയ പാണ്ടിക്കാട് കാരായപ്പാറ സ്വദേശി മമ്പാടൻ അബ്ബാസിനെ (45) പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

മതപരമായ അറിവോ മറ്റുചികിത്സാ കർമങ്ങളോ പഠിക്കാത്ത ഇയാൾ രോഗികളില്ലാത്ത സമയങ്ങളിൽ കൂലിപ്പണിക്കും പോകാറുണ്ട്. മാസങ്ങൾക്ക് മുമ്പു ചികിത്സക്കായി വന്ന കുടുംബത്തിനോട് കാര്യങ്ങൾ തിരക്കുന്നതിനിടയിൽ സ്ഥലം വിറ്റ വകയിൽ 18 ലക്ഷത്തോളം രൂപ തന്റെ പക്കലുണ്ടെന്ന കാര്യം കുടുംബം സിദ്ധനോട് പറഞ്ഞു. എന്നാൽ, സാമ്പത്തികപരമായി എന്തെങ്കിലും കൈവശം വച്ചാൽ നിലനിൽക്കില്ലെന്നും നഷ്ടപ്പെട്ടു പോകുമെന്നും സിദ്ധൻ ഇവരെ ധരിപ്പിച്ചു. പണം താൻ സൂക്ഷിക്കാമെന്നും ആവശ്യമുള്ളപ്പോൾ തിരിച്ചു നൽകാമെന്നും ഇയാൾ കുടുംബത്തോടു പറഞ്ഞു.

മുന്തിരി ജ്യൂസിൽ മയങ്ങാനുള്ള മരുന്നു നൽകിയാണ് തങ്ങളെ ഇതെല്ലാം പറഞ്ഞു ധരിപ്പിച്ചതെന്നു കുടുംബം പറഞ്ഞു. പിന്നീട് പലതവണകളിലായി പണം ആവശ്യപ്പെട്ടപ്പോഴും ഇയാൾ പണം തിരികെ നൽകിയില്ല. ഒമ്പതു ലക്ഷം രൂപയാണ് തിരികെ നൽകിയത്. ബാക്കി തുക നൽകാത്തതിനെ തുടർന്നാണ് കുടുംബം പാണ്ടിക്കാട് പൊലീസിൽ പരാതി നൽകിയത്.

പാണ്ടിക്കാട് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് റഫീക്ക്, എസ്‌ഐ സുനീഷ്, എഎസ്ഐ സെബാസ്റ്റ്യൻ, എസ്.സി.പി.ഒമാരായ ശൈലേഷ് ജോൺ, വ്യതീഷ്, അസ്മാബി, സിപിഒ ജയൻ, സജീർ, അജയൻ, ഷംസീർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇയാളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP