Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർട്ടിക്കു വേണ്ടി ചാവേറാവാനല്ല സേവന സന്നദ്ധരായി ജീവിക്കാനാണ് മുസ്ലിം ലീഗ് പ്രവർത്തകരെ പഠിപ്പിക്കുന്നത്; ഒരുചരിത്ര ദൗത്യമാണ് ദോത്തി ചലഞ്ചിലൂടെ യൂത്ത് ലീഗ് നിറവേറ്റിയതെന്നും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

പാർട്ടിക്കു വേണ്ടി ചാവേറാവാനല്ല സേവന സന്നദ്ധരായി ജീവിക്കാനാണ് മുസ്ലിം ലീഗ് പ്രവർത്തകരെ പഠിപ്പിക്കുന്നത്; ഒരുചരിത്ര ദൗത്യമാണ് ദോത്തി ചലഞ്ചിലൂടെ യൂത്ത് ലീഗ് നിറവേറ്റിയതെന്നും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

ജംഷാദ് മലപ്പുറം

മലപ്പുറം: പാർട്ടിക്കു വേണ്ടി ചാവേറാവാനല്ല സമൂഹത്തിനും സമുദായത്തിനും വേണ്ടി സേവന സന്നദ്ധരായി ജീവിക്കാനാണ് മുസ്ലിം ലീഗ് പ്രവർത്തകരെ പഠിപ്പിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തന ഫണ്ട് സമാഹരണമായ ദോത്തി ചലഞ്ച് കാമ്പയിനിൽ മികവാർന്ന പ്രവർത്തനം കാഴ്ച വെച്ച വിവിധ ഘടകങ്ങളെ ആദരിക്കുന്ന ടോപ്പേഴ്‌സ് ഗാദറിങ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരുചരിത്ര ദൗത്യമാണ് ദോത്തി ചലഞ്ചിലൂടെ മുസ്ലിം യൂത്ത് ലീഗ് നിറവേറ്റിയത്. ഇതിൽ രാഷ്ട്രീയം മറന്ന് ആയിരങ്ങൾ ആ ദൗത്യത്തിൽ പങ്കു ചേർന്നു. ഇനി അവർക്ക് സ്‌നേഹ സമ്മാനവുമായി മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ അവരെ സമീപിക്കും. ആ സമയത്ത് അവർക്കുണ്ടാവുന്ന സന്തോഷം ചെറുതാവില്ല. ആ ദോത്തി ഉപയോഗം കഴിഞ്ഞ് പ്രവർത്തകർ സൂക്ഷിച്ചു വെക്കണം. വരും തലമുറക്ക് യൂത്ത് ലീഗ് നടത്തിയ വിപ്ലവകരമായ മുന്നേറ്റത്തെ പകർന്നു നൽകാൻ ഇതിലൂടെ സാധിക്കുമെന്നും തങ്ങൾ പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ്, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങൾ എംഎ‍ൽഎ പ്രസംഗിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ ആദ്യസ്ഥാനങ്ങളിൽ എത്തിയവരെ പരിചയപ്പെടുത്തി. സംസ്ഥാന ഭാരവാഹികളായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ് എടനീർ, കെ.എ മാഹീൻ, സി.കെ മുഹമ്മദലി, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്, എം. എസ്. എഫ് ദേശീയ പ്രസിഡന്റ് പി. വി അഹമ്മദ് സാജു, വൈസ് പ്രസിഡന്റ് ഷഹബാസ് ഹുസ്സൈൻ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP