Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202413Thursday

പാലക്കാട് മൈലംപുള്ളിയിൽ ഹോട്ടൽ ഭക്ഷണം കഴിച്ച 14 പേർക്ക് ഭക്ഷ്യവിഷബാധ; ഭക്ഷണ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു

പാലക്കാട് മൈലംപുള്ളിയിൽ ഹോട്ടൽ ഭക്ഷണം കഴിച്ച 14 പേർക്ക് ഭക്ഷ്യവിഷബാധ; ഭക്ഷണ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട് മൈലംപുള്ളിയിൽ ഹോട്ടൽ ഭക്ഷണം കഴിച്ച 14 പേർക്ക് ഭക്ഷ്യവിഷബാധ. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൈലംപുള്ളിയിലെ ഗാല റസ്റ്ററൻഡിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. 

സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗം എത്തി ഹോട്ടൽ അടപ്പിച്ചു.ഭക്ഷണ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഭക്ഷ്യവിഷബാധയേറ്റ മിക്കവരും കഴിച്ചത് അറേബ്യൻ വിഭവങ്ങളാണ്. ഏത് വിഭവത്തിൽ നിന്നാണ് വിഷബാധയേറ്റത് എന്ന് കണ്ടെത്താനാണ് സാംപിൾ പരിശോധനയ്ക്ക് അയച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP