Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോലി ചെയ്തിരുന്ന സ്‌കൂളിനുള്ളിൽ പ്യൂൺ തൂങ്ങി മരിച്ച നിലയിൽ

ജോലി ചെയ്തിരുന്ന സ്‌കൂളിനുള്ളിൽ പ്യൂൺ തൂങ്ങി മരിച്ച നിലയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്‌കൂളിനുള്ളിൽ പ്യൂണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിമൂട് നവ്യാ ഭവനിൽ നവീൻ (24) ആണ് മരിച്ചത്. കാട്ടാക്കട പിആർ വില്യം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്യൂൺ ആണ് മരിച്ച നവീൻ. ശനിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് നിഗമനം.

കഴിഞ്ഞ മൂന്നുവർഷമായി നവീൻ പിആർ വില്യം ഹയർ സെക്കൻഡറി സ്‌കൂളിൽ ജോലി നോക്കി വരികയായിരുന്നു. കുറച്ച് മാസങ്ങൾക്കു മുമ്പ് നടന്ന അപകടത്തെ തുടർന്ന് വിശ്രമത്തിൽ ആയിരുന്ന നവീന രണ്ടാഴ്ച മുൻപാണ് തിരികെ ജോലിക്ക് പ്രവേശിച്ചത്.

നവീന്റെ അച്ഛനും ഇതേ സ്‌കൂളിലെ ക്ലർക്ക് ആയിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ അന്വേഷണം നടത്തിയതിന് ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്ന് പൊലീസ് പറഞ്ഞു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP