Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സമൂഹം ആഗ്രഹിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് നോർവേ സർക്കാർ നടപ്പാക്കുന്നത്; വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾ മികച്ചത്; അറുപത് വയസ് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ നൽകുന്നത് ആകർഷകമായ ഘടകമാണെന്നും മുഖ്യമന്ത്രി

സമൂഹം ആഗ്രഹിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് നോർവേ സർക്കാർ നടപ്പാക്കുന്നത്; വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾ മികച്ചത്; അറുപത് വയസ് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ നൽകുന്നത് ആകർഷകമായ ഘടകമാണെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഓസ്ലോ: സമൂഹം ആഗ്രഹിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് നോർവേ സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ- ആരോഗ്യ മേഖലകൾ മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭൂരിഭാഗവും സർക്കാർ ഉടമസ്ഥതയിലാണുള്ളത്. അതിലൂടെ സൗജന്യമായി പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നു. റിസർച്ചിന് ചേർന്നാൽ സാധാരണ ജോലിക്ക് ലഭിക്കുന്ന പോലെ ശമ്പളം ലഭിക്കുന്നു. ജോലി ചെയ്തു കൊണ്ട് പഠിക്കാൻ സാധിക്കും. നമ്മുടേത് പോലുള്ള പ്രദേശങ്ങളിലെ കുട്ടികൾക്കും ഇത് പ്രയോജനപ്രദമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നോർവേയിൽ അറുപത് വയസ് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ നൽകുന്നത് മറ്റൊരു ആകർഷകമായ ഘടകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനെ കുറിച്ച് കൂടുതൽ മനസിലാക്കേണ്ടതുണ്ട്. നോർവേ നല്ലപോലെ സമ്പത്ത് ഉള്ള രാജ്യമാണ്. നല്ലരീതിയിലുള്ള സമ്പ്രദായം ഇവിടെ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌കാൻഡിനേവിയൻ രാജ്യങ്ങളെക്കുറിച്ച് കേട്ടറിവ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴാണ് സന്ദർശിക്കാൻ അവസരം ലഭിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശപര്യടനത്തിനായി കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്. നോർവേ സന്ദർശനത്തിന് മുഖ്യമന്ത്രിക്ക് ഒപ്പം മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്മാനുണുള്ളത്. നോർവേ സന്ദർശനത്തിന് ശേഷം ബ്രിട്ടനിലേക്കാവും മുഖ്യമന്ത്രിയുടെ യാത്ര. ബ്രിട്ടൻ സന്ദർശനത്തിൽ ആരോഗ്യമന്ത്രി വീണ ജോർജും അനുഗമിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP