Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എ.ടി.ഉമ്മർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കൈതപ്രത്തിന് ബഹുമുഖ പ്രതിഭാ പുരസ്‌കാരം

എ.ടി.ഉമ്മർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കൈതപ്രത്തിന് ബഹുമുഖ പ്രതിഭാ പുരസ്‌കാരം

മറുനാടൻ മലയാളി ബ്യൂറോ

തലശേരി:ചലച്ചിത്ര സംഗീത സംവിധായകൻ എ.ടി.ഉമ്മർ അനുസ്മരണവേദിയുടെ എ.ടി.ഉമ്മർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരി, കോഴിക്കോട്ടെ ബാബുരാജ് മെമോറിയൽ മ്യൂസിക് അക്കാദമി പ്രിൻസിപ്പാൾ ഡോ. കെ.എക്സ്.ട്രീസ, എയറോസിസ് കോളേജ് എം.ഡി. ഡോ.ഷാഹുൽ ഹമീദ്, കവിയും ഗാനരചയിതാവും നോവലിസ്റ്റും നാടകകൃത്തുമായ ബേപ്പൂർ മുരളീധര പണിക്കർ എന്നിവരെ ബഹുമുഖ പ്രതിഭാ പുരസ്‌കാരങ്ങൾക്ക് തിരഞ്ഞെടുത്തു.

ഡോക്ടർ ഒ.എസ്.രാജേന്ദ്രൻ രചിച്ച 'പാത്തുമ്മേടെ ചിരി' പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച മികച്ച ആദ്യകഥാസമാഹാരത്തിനും, കണ്ണൂർ ഡിടിപിസിക്കുവേണ്ടി ഡോക്ടർ സി.വി.രഞ്ജിത്ത് സംവിധാനവും സംഗീതവും നിർവ്വഹിച്ച 'സോംഗ് ഓഫ് കണ്ണൂർ - ഹെവൻ ഓഫ് ടൂറിസം' മികച്ച മ്യൂസിക്കൽ വീഡിയോ ആൽബത്തിനുമുള്ള എ.ടി.ഉമ്മർ പുരസ്‌കാരങ്ങൾക്ക് അർഹമായി.

ചലച്ചിത്ര നിർമ്മാതാവ് പി.വി.ഗംഗാധരൻ ചെയർമാനും സംവിധായകൻ മോഹൻ കുപ്ലേരി, എഴുത്തുകാരൻ കെ.എഫ്. ജോർജ്, എ.ടി.ഉമ്മറിന്റെ ഭാര്യ ഹഫ്സത്ത്, മകൻ അമർ ഇലാഹി എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.11111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരങ്ങൾ നവംബറിൽ കണ്ണൂരിൽ സമ്മാനിക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP