Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂരിൽ 13 വയസുകാരിയെ ഒൻപതാം ക്ലാസുകാരൻ പീഡിപ്പിച്ചതായുള്ള പരാതി വ്യാജം; പെൺകുട്ടിയും സുഹൃത്തുക്കളും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്നുള്ള കള്ള പരാതിയെന്ന് പൊലീസ്

കണ്ണൂരിൽ 13 വയസുകാരിയെ ഒൻപതാം ക്ലാസുകാരൻ പീഡിപ്പിച്ചതായുള്ള പരാതി വ്യാജം; പെൺകുട്ടിയും സുഹൃത്തുക്കളും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്നുള്ള കള്ള പരാതിയെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിൽ 13 വയസുകാരിയെ ഒൻപതാം ക്ലാസുകാരൻ പീഡിപ്പിച്ചതായുള്ള പരാതി വ്യാജമെന്ന് പൊലീസ്. കണ്ണൂർ ജില്ലയിലെ ഒരു സ്‌കൂളിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പെൺകുട്ടി ഒരു ഹോസ്റ്റലിൽ താമസിച്ചാണ് പഠിക്കുന്നത്. പെൺകുട്ടിയുടെ സുഹൃത്താണ് ഒൻപതാം ക്ലാസുകാരനെ പരിചയപ്പെടുത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.

സൗഹൃദത്തിന്റെ മറവിൽ സ്‌കൂളിൽവച്ച് പീഡിപ്പിച്ചെന്നാണ് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നത്. അതേ സമയം പെൺകുട്ടിയുടെ പരാതി വ്യാജമാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഹോസ്റ്റലിൽ റാഗിങ് നിലനിന്നിരുന്നു. ഇതേ തുടർന്ന് പെൺകുട്ടിയും സുഹൃത്തുക്കളും തമ്മിൽ വാക്കേറ്റമുണ്ടായി.

ഇതിന്റെ വൈരാഗ്യത്തിൽ വ്യാജപരാതി നൽകിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. പെൺകുട്ടിയെ പൊലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിൽ നിന്നും പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. ആദ്യം നൽകിയ പരാതിയിൽ തന്നെ സ്‌കൂളിൽ വെച്ചു പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പറഞ്ഞിരുന്നത്.

എന്നാൽ പിന്നീട് പൊലിസ് മൊഴിയെടുത്തപ്പോൾ ശുചിമുറിയിൽ വെച്ചുപീഡിപ്പിച്ചുവെന്ന് മാറ്റിപറഞ്ഞു. വൈദ്യപരിശോധനയിൽ പീഡനം നടന്നിട്ടില്ലെന്ന് കണ്ടെത്തിയതോടെ പെൺകുട്ടി പിന്നെയും മൊഴിമാറ്റി പറയുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. സീനിയർ വിദ്യാർത്ഥിനികളുടെ ഒത്താശയോടെയാണ് താൻ പീഡിപ്പിക്കപ്പെട്ടതെന്ന് പെൺകുട്ടി പൊലിസിൽ പരാതിയിൽ പറഞ്ഞു. എന്നാൽ ഇങ്ങനെയൊരു സംഭവം നടക്കാൻ സാധ്യത കുറവാണെന്നാണ് പൊലിസ് അന്വേഷണത്തിൽ നിന്നും ലഭിക്കുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP