Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തലസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം; കടിയേറ്റത് പത്ത് വയസ്സുകാരനടക്കം 25 പേർക്ക്; എല്ലാവരും ചികിത്സതേടി

തലസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം; കടിയേറ്റത് പത്ത് വയസ്സുകാരനടക്കം 25 പേർക്ക്; എല്ലാവരും ചികിത്സതേടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. പത്ത് വയസ്സുകാരനായ വിദ്യാർത്ഥിക്ക് അടക്കം 25 പേർക്കാണ് അക്രമാസക്തമായ തെരുവ് നായയുടെ കടിയേറ്റത്.

വിളവൂർക്കലിൽ വച്ചാണ് പത്ത് വയസുള്ള വിദ്യാർത്ഥി അടക്കം 25 പേർക്ക് തെരുവ് നായയുടെ കടിയേറ്റത്. സമീപ പ്രദേശങ്ങളായ ഈഴക്കോട്, പെരികാവ് പഴവീട് , നാലാം കല്ല് എന്നിവിടങ്ങളിലുള്ളവർക്കാണ് തെരുവുനായയുടെ കടിയേറ്റത്.

ഒരേ നായ തന്നെയാണ് സമീപത്തെ പല സ്ഥലങ്ങളിൽ വച്ച് ആളുകളെ ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. എല്ലാവരും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

അതിനിടെ തൃശ്ശൂർ പെരിഞ്ഞനത്തും തെരുവ് നായ ആക്രമണമുണ്ടായി. പെരിഞ്ഞനം സ്വദേശി സതീഷിന്റെ മകൻ അതുൽ കൃഷ്ണക്ക് നായയുടെ കടിയേറ്റു. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം. വീടിന് തൊട്ടടുത്ത പറമ്പിലൂടെ നടന്ന് വരുമ്പോൾ തെരുവ് നായ ഓടിക്കുകയായിരുന്നു.

അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ കുട്ടിയെ നായ പിന്തുടർന്നാണ് കടിച്ചത്. ശബ്ദം കേട്ട് വീട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തി. തുടയിൽ നാലിടത്ത് കടിയേറ്റിട്ടുണ്ട്. കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപ്രതിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഒരു ആടിനെയും തെരുവ് നായ കടിച്ചു കൊന്നിട്ടുണ്ട്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP