Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202230Wednesday

തലപ്പുഴയിൽ ആഴമുള്ള കിണറ്റിൽ പുള്ളിപ്പുലി കുടുങ്ങിയത് അറിഞ്ഞത് മോട്ടോർ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോൾ; മണിക്കൂറുകൾ നീണ്ട പരിശ്രമം; മുതുമലയിൽ നിന്നുള്ള വിദഗ്ധ സംഘമെത്തിയതോടെ 'രക്ഷാപ്രവർത്തനം'; ഒടുവിൽ മയക്കുവെടിവെച്ച് കരയ്ക്ക് എത്തിച്ചു

തലപ്പുഴയിൽ ആഴമുള്ള കിണറ്റിൽ പുള്ളിപ്പുലി കുടുങ്ങിയത് അറിഞ്ഞത് മോട്ടോർ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോൾ; മണിക്കൂറുകൾ നീണ്ട പരിശ്രമം; മുതുമലയിൽ നിന്നുള്ള വിദഗ്ധ സംഘമെത്തിയതോടെ 'രക്ഷാപ്രവർത്തനം'; ഒടുവിൽ മയക്കുവെടിവെച്ച് കരയ്ക്ക് എത്തിച്ചു

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: തലപ്പുഴയിൽ ആഴമുള്ള കിണറ്റിൽ വീണ പുള്ളിപ്പുലിയെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പുറത്തെത്തിച്ചു. മയക്കുവെടി വച്ചാണ് കരയ്ക്ക് കയറ്റിയത്. തലപ്പുഴ പുതിയിടം മൂത്തേടത്ത് ജോസിന്റെ വീട്ടിലെ കിണറ്റിലാണ് ഇന്നലെ രാത്രി പുലി വീണത്. പത്തുമണിക്കൂറോളം പുലി കിണറ്റിൽ കിടന്ന ശേഷമാണ് രക്ഷപ്പെടുത്താനായത്.

തമിഴ്‌നാട് മുതുമലയിൽ നിന്ന് വിദഗ്ധ സംഘം സ്ഥലത്ത് എത്തിയിരുന്നു. കിണറ്റിൽ ധാരാളം വെള്ളമുണ്ടായിരുന്നതിനാൽ മോട്ടോർ ഉപയോഗിച്ച് കുറേയധികം വെള്ളം വറ്റിച്ചു. തുടർന്ന് മയക്കുവെടി വെച്ച് പുലിയെ കരയ്ക്ക് എത്തിക്കുകയായിരുന്നു. പുലിയെ കൂട്ടിലേയ്ക്ക് മാറ്റി. പ്രാഥമിക ചികിത്സ നൽകാനായി കൊണ്ടുപോകും. നാട്ടുകാരും ഉദ്യോഗസ്ഥരും അടക്കമുള്ളവർ സംഭവസ്ഥലത്തുണ്ട്.

രാവിലെ മോട്ടോർ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോൾ വെള്ളം വരാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ പുള്ളിപ്പുലി കുടുങ്ങിയത് വീട്ടുകാർ അറിഞ്ഞത്. കിണറിന് മുകളിൽ ഇട്ടിരുന്ന വല കാണാത്തതിനാൽ കിണറിനുള്ളിലേക്ക് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. തുടർന്ന് വീട്ടുകാർ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. നല്ല ആഴമുള്ള കിണറായിരുന്നതിനാൽ പുലിക്ക് പുറത്തേക്ക് എത്താൻ സാധിച്ചിരുന്നില്ല.

കിണറ്റിൽ പുലി അകപ്പെട്ടതറിഞ്ഞ് നാട്ടുകാർ ഓടിക്കൂടി. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ പുറത്തെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വലയിട്ടും ഏണിയിട്ടും പുലിയെ പുറത്തെത്തിക്കാനാണ് ശ്രമിച്ചത്. എന്നാൽ ഭയം കാരണം വെള്ളത്തിൽ നിന്ന് കയറാൻ പുലി തയ്യാറായില്ല. 

തുടർന്ന് മുതുമലയിലെ വിദഗ്ധ സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. മയക്കുവെടി വച്ച ശേഷം വല ഉപയോഗിച്ചാണ് പുലിയെ കിണറ്റിൽ നിന്ന് പുറത്തേയ്ക്ക് എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP