Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിഡബ്ല്യുഡി റോഡുകളിൽ പകുതിയും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്; റോഡ് റണ്ണിങ് കോൺട്രാക്ട് പുരോഗതി വിലയിരുത്തി മന്ത്രി

പിഡബ്ല്യുഡി റോഡുകളിൽ പകുതിയും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്; റോഡ് റണ്ണിങ് കോൺട്രാക്ട് പുരോഗതി വിലയിരുത്തി മന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന പൊതുമരാമത്തിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് ക്ലസ്റ്റർ രണ്ട് പ്രകാരമുള്ള റോഡുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നേരിട്ടെത്തി. കളമശേരി മണ്ഡലത്തിൽ ആലുവ-പറവൂർ റോഡിലാണ് മന്ത്രി എത്തി പരിശോധിച്ചത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് സ്ഥിതിഗതികൾ ആരായുകയും റോഡിൽ താൽക്കാലികമായി അടച്ച കുഴികൾ ഒക്ടോബർ 10ന് മുൻപായി സ്ഥിരമായി അടയ്ക്കണമെന്ന് നിർദ്ദേശവും നൽകി. നിലവിൽ ശുചീകരിച്ചു വരുന്ന കാനകൾ മന്ത്രി പരിശോധിച്ചു.

സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിനുകീഴിലെ 30,000 കിലോമീറ്റർ റോഡുകളിൽ 50 ശതമാനവും 2026ഓടെ ബിഎം ആൻഡ് ബിസി നിലവാരത്തിലേയ്ക്ക് ഉയർത്തുമെന്നും മന്ത്രി അറിയിച്ചു. ചാലക്കുടി മണ്ഡലത്തിലെ പ്രധാന ജില്ലാപാതകളിലൊന്നായ ചാലക്കുടി - വെള്ളിക്കുളങ്ങര റോഡിന്റെ പൂർത്തീകരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശിയപാത വികസനം എന്നിവ കേരളത്തിന്റെ പ്രധാനപ്പെട്ട പദ്ധതികളാണ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 13 ജില്ലകളിലൂടെയാണ് മലയോര ഹൈവേ കടന്നു പോകുന്നത്. 1200 കിലോമീറ്റർ വരുന്ന മലയോര ഹൈവേ യാഥ്യാർത്ഥ്യമാകുന്നതോടെ കാർഷിക മേഖലയിലും ടൂറിസം മേഖലയിലും വലിയ മാറ്റം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ചാലക്കുടി - വെള്ളിക്കുളങ്ങര മാരാങ്കോടിൽ നിന്നാരംഭിച്ച് വെള്ളിക്കുളങ്ങര സ്‌കൂൾവരെ 2.300 കിലോമീറ്റർ ദൂരം 2.50 കോടി രൂപ ചെലവഴിച്ചാണ് ബിഎം ആൻഡ് ബിസി നിലവാരത്തിലേയ്ക്ക് ഉയർത്തിയത്. നവീകരണ പ്രവൃത്തിയുടെ ഭാഗമായി 5.5 മീറ്റർ വീതിയിൽ റോഡിന്റെ മുകൾഭാഗം ബിഎം ആൻഡ് ബിസി നിലവാരത്തിലേയ്ക്ക് ഉയർത്തൽ, 811 മീറ്ററിൽ കാനനിർമ്മാണം, 3370 മീറ്ററിൽ ഐറിഷ് ഡ്രെയിനേജ് നിർമ്മാണം, മൂന്ന് കൾവർട്ടുകളുടെ നിർമ്മാണം എന്നിവ പൂർത്തീകരിച്ചു. സുരക്ഷയുടെ ഭാഗമായി നവീന സാങ്കേതിക വിദ്യയിലുള്ള ഇല്യൂമിനേറ്റിങ്ങ് റോഡ് മാർക്കിങ്‌സ്, റിഫ്‌ളക്ടീവ് സ്റ്റഡ്‌സുകൾ, അപായ ബോർഡുകൾ, സൂചന ബോർഡുകൾ, സ്ഥലനാമ ഫലകങ്ങൾ എന്നിവയും പൂർത്തീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP