Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശ്രീനാഥ് ഭാസിയുടെ പ്രതികരണം മോശമായതിനെ ന്യായീകരിക്കുന്നില്ല; പരസ്പരം ബഹുമാനത്തോടുകൂടി ഇടപെടണം എന്നും അപർണ ബാലമുരളി

ശ്രീനാഥ് ഭാസിയുടെ പ്രതികരണം മോശമായതിനെ ന്യായീകരിക്കുന്നില്ല; പരസ്പരം ബഹുമാനത്തോടുകൂടി ഇടപെടണം എന്നും അപർണ ബാലമുരളി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഓൺലൈൻ മാധ്യമപ്രവർത്തകയോടുള്ള ശ്രീനാഥ് ഭാസിയുടെ പ്രതികരണം മോശമായതിനെ ന്യായീകരിക്കുന്നില്ലെന്ന് നടി അപർണ ബാലമുരളി. പരസ്പരം ബഹുമാനത്തോടുകൂടി ഇടപെടണം. ചോദ്യങ്ങൾ ചോദിക്കുന്നവരും മറുപടി പറയുന്നവരും. നമ്മളെല്ലാവരും പച്ചയായ മനുഷ്യനാണെന്നും അപർണ ബാലമുരളി പറഞ്ഞു. ഇനി ഉത്തരം സിനിമയുടെ വാർത്താസമ്മേളനത്തിൽ ആയിരുന്നു അപർണയുടെ പ്രതികരണം.

ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് വിലക്കാൻ പാടില്ലെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ഒരു നടനേയും വിലക്കാൻ പാടില്ല എന്നും മമ്മൂട്ടി പറഞ്ഞു. റോഷാക്ക് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് മമ്മൂട്ടിയുടെ പ്രതികരണം. വിലക്കിയിട്ടില്ല എന്നാണ് ഞാൻ അറിയുന്നത്. അങ്ങനെയല്ല എങ്കിൽ ആരേയും ജോലിയിൽ നിന്ന് വിലക്കാൻ പാടില്ലല്ലോ, നമ്മളെന്തിനാ അന്നം മുട്ടിക്കുന്നത് എന്നും നടൻ കൂട്ടിച്ചേർത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP