Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആർഎസ്എസ് സ്ഥാപന ദിനം: കണ്ണൂരിൽ റൂട്ട്മാർച്ചും സാംഘിക്കും നടന്നു

ആർഎസ്എസ് സ്ഥാപന ദിനം: കണ്ണൂരിൽ റൂട്ട്മാർച്ചും സാംഘിക്കും നടന്നു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സ്ഥാപനദിനമായ ഇന്ന് വിജയദശമി നാളിൽ ജില്ലയിൽ വിവിധയിടങ്ങളിൽ റൂട്ട്മാർച്ചും സാംഘിക്കും നടന്നു. കണ്ണൂർ ഖണ്ഡ് റൂട്ട് മാർച്ച് കക്കാട് കോർജാൻ സ്‌ക്കൂൾ പരിസരത്ത് നിന്നാരംഭിച്ച് താണവഴി മേലെചൊവ്വ പാതിരിപ്പറമ്പ് ഗ്രൗണ്ടിൽ സമാപിച്ചു. ആർ എസ് എസ് കണ്ണൂർ വിഭാഗ് സഹകാര്യവാഹ് ഒ. രാഗേഷ് മുഖ്യപ്രഭാഷണം നടത്തി.

സാഹിത്യകാരനും റിട്ട. സൈനികനുമായ ശേഖർജി അധ്യക്ഷനായി. ഖണ്ഡ് സംഘചാലക് എം. രാജീവൻ പങ്കെടുത്തു. ജില്ലയിലെ തലശേരി, ചക്കരക്കൽ, പാനൂർ, പയ്യന്നൂർ, ഇരിട്ടി, മട്ടന്നൂർ തുടങ്ങി വിവിധസ്ഥലങ്ങളിൽ റൂട്ടുമാർച്ചിലും സാംഘിക്കിലും നിരവധിയാളുകൾ പങ്കെടുത്തു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP