Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വില്ലേജ് കണക്ട് രണ്ടാം തവണയും; കാസർകോട്ടെ കടുമേനിയിലും സംസ്ഥാനത്തെ മറ്റ് 28 കേന്ദ്രങ്ങളിലും വിവിധ പരിപാടികൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വില്ലേജ് കണക്ട് രണ്ടാം തവണയും; കാസർകോട്ടെ കടുമേനിയിലും സംസ്ഥാനത്തെ മറ്റ് 28 കേന്ദ്രങ്ങളിലും വിവിധ പരിപാടികൾ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട് : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സംസ്ഥാനതല പരിപാടി വില്ലേജ് കണക്ട് 2.0 നടന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒക്ടോബർ 1, 2 തീയതികളിലായി തങ്ങളുടെ സംസ്ഥാനതല പരിപാടിയായ വില്ലേജ് കണക്ട് രണ്ടാം തവണയും നടത്തി. എസ് ബി ഐ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ വെങ്കട്ട രമണ ബായിറെഡ്ഡി പരിപാടി ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി കടുമേനിയിലും കേരളത്തിലെ മറ്റ് 28 കേന്ദ്രങ്ങളിലുമായി വിവിധ പരിപാടികൾ നടത്തി.

രണ്ട് ദിവസത്തെ എസ് ബി ഐ വില്ലേജ് കണക്ട് പ്രോഗ്രാമിൽ എസ് ബി ഐ യുടെ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും തങ്ങളുടെ ഉപഭോക്താക്കൾക്കൊപ്പം 2 ദിവസം അവരുടെ ഗ്രാമങ്ങളിൽ ചെലവഴിച്ചു. സ്ത്രീ ശാക്തീകരണം, സ്വാശ്രയത്തം, ഗ്രാമീണ കുടിൽ വ്യവസായങ്ങൾ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ഉപഭോക്ത്യ സേവനം എന്നിവയെല്ലാമായിരുന്നു എസ് ബി ഏയുടെ രണ്ടാം വില്ലേജ് കണ്ക്ട് ലക്ഷ്യമിട്ട പ്രധാന വിഷയങ്ങൾ .

സ്വാതന്ത്ര്യ സമര സേനാനികൾ,സ്വയം തൊഴിൽ ചെയ്യുന്നവരും ആർട്ടിസാൻസ് ഉൾപ്പെടെയുള്ള സ്വയം സഹായ സംഘങ്ങൾ, 1947 ഓഗസ്റ്റ് 15 ന് മുമ്പ് ജനിച്ച ബാങ്ക് ഉപഭോക്താക്കൾ, കർഷകർ തുടങ്ങിയവരെ പരിപാടിയിൽ ആദരിച്ചു.

പിഎംഎംവൈ/പിഎംഇജിപി/എസ്എച്ച്ജി തുടങ്ങിയവയ്ക്ക് കീഴിലുള്ള വിവിധ സർക്കാർ സ്‌പോൺസേർഡ് വായ്പ സ്‌കീം ഗുണഭോക്താക്കൾക്ക് വായ്പാനുമതി പത്രങ്ങൾ കൈമാറൽ സഹകരണ ബാങ്കുകളിൽ നിന്ന് ഏറ്റെടുത്ത എസ്എച്ച്ജി വായ്പകളുടെ അനുമതിയും ചടങ്ങിന്റെ ഭാഗമായിരുന്നു.

GSS, SSS എന്നിവയെ കുറിച്ചും അവയുടെ സവിശേഷതകളേയും നേട്ടങ്ങളേയും കുറിച്ചുള്ള ബോധവത്ക്കരണം കൂടാതെ ഈ സ്‌കീമുകൾ കൂടുതൽ ജനകീയമാക്കാൻ സ്റ്റാളുകൾ ഒരുക്കിയുള്ള പ്രവർത്തനം, സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലെ സ്‌കൂളുകൾ സ്മാർട്ട് സ്‌കൂളുകൾ ആക്കുന്ന ബാങ്കിന്റെ സി എസ് ആർ പ്രവർത്തനങ്ങളുടെ ചടങ്ങ്, ബാങ്കിലെ കലാകാരന്മാർ ഒരുക്കിയ സ്വാതന്ത്ര്യസമരത്തിന്റെ നേർക്കാഴ്ചകൾക്കൊപ്പം ഗാന്ധിജിയുടെ കാഴ്ചപ്പാടുകളും മൂല്യങ്ങളും ചിത്രീകരിക്കുന്ന വീഡിയോകളുടെ പ്രദർശനം, സ്വാതന്ത്ര്യ സമരത്തെയും ഗാന്ധിയൻ മൂല്യങ്ങളെയും കുറിച്ചുള്ള ക്വിസ് മത്സരത്തിലെ വിജയികളെ അനുമോദിച്ചുകൊണ്ടുള്ള ചടങ്ങും, വില്ലേജ് കണക്ട് എന്ന ആശയം സമന്വയിപ്പിക്കുന്ന പ്രമുഖ വ്യക്തികൾ ഉൾപ്പെടുന്ന മറ്റ് ബോധവത്ക്കരണ സെമിനാറുകളും നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP