Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രാദേശിക ഭരണ സംവിധാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചുമതല മാലിന്യ സംസ്‌ക്കരണം; പക്ഷേ അതിന് ഇവിടെ ആരുമില്ല; പയ്യന്നൂരിലെ സ്റ്റേഡിയം-പുതിയ സ്റ്റാൻഡ് പരിസരം മാലിന്യ കേന്ദ്രമായി മാറുന്നു

പ്രാദേശിക ഭരണ സംവിധാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചുമതല മാലിന്യ സംസ്‌ക്കരണം; പക്ഷേ അതിന് ഇവിടെ ആരുമില്ല; പയ്യന്നൂരിലെ സ്റ്റേഡിയം-പുതിയ സ്റ്റാൻഡ് പരിസരം മാലിന്യ കേന്ദ്രമായി മാറുന്നു

സ്വന്തം ലേഖകൻ

കണ്ണൂർ: പ്രാദേശിക ഭരണ സംവിധാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയായ മാലിന്യ സംസ്‌ക്കരണം ആകെ പാളിയിരിക്കുന്ന കാഴ്ചയാണ് പയ്യന്നൂരിൽ. ഹരിതസേന വീടുകളിൽ നിന്ന് അജൈവ മാലിന്യങ്ങളായ പ്ലാസ്റ്റിക്ക് എല്ലാ മാസങ്ങളിലും, മറ്റുള്ളവ ഊഴം വെച്ചും എടുക്കുന്നുണ്ട്. പുതിയ സ്റ്റാൻഡ്, സ്റ്റേഡിയം, ഇടറോഡുകൾ, ഒഴിഞ്ഞ പറമ്പുകൾ എന്നിവിടങ്ങളിൽ പല പ്രദേശങ്ങളിൽ നിന്നായി മാലിന്യങ്ങൾ വാഹനങ്ങളിൽ കൊണ്ടുവന്ന് തള്ളുന്നത് സ്ഥിരം കാഴ്ചയായി മാറി. പയ്യന്നൂർ സ്റ്റേഡിയം പരിസരത്ത് തള്ളിയ ഫാർമസ്യൂട്ടിക്കൽ മാലിന്യങ്ങൾ എവിടെ നിന്നുള്ളതാണെന്ന് കണ്ടു പിടിക്കാൻ നഗരസഭക്ക് സാധിക്കുമെങ്കിലും അതിനെതിരെ പ്രതികരിക്കാത്ത അവസ്ഥയാണ്.

ബീവറേജിൽ നിന്ന് മദ്യം വാങ്ങി വാഹനങ്ങളിൽ ഇരുന്ന് കഴിക്കുന്നവർ മദ്യ, സോഡാ കുപ്പികൾ ഭക്ഷണാവശിഷ്ടങ്ങൾ അവിടെ വലിച്ചെറിഞ്ഞ നിലയിലാണ്.
നഗരസഭയും,പൊതു സമൂഹവും ഒരുമിച്ച് നിന്നാലെ നഗരത്തിൽ മാലിന്യങ്ങൾ തള്ളുന്നത് ഒഴിവാക്കാൻ പറ്റുകയുള്ളു എങ്കിലും ആരും ഇതിനെതിരെ പ്രതികരിക്കുന്നില്ല എന്ന് നാട്ടുകാരിൽ ചിലർ പറയുന്നു. എന്നാൽ നാട്ടുകാരിൽ ചിലർ തന്നെയാണ് രാത്രി ആയാൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് എന്ന് ചിലർ പറയുന്നു. ഇത് കണ്ടുപിടിക്കനുള്ള സിസിടീവിയും മറ്റു സംവിധാനങ്ങൾ ഇവിടെയില്ല.

മാലിന്യ വിഷയത്തിൽ കൂടുതൽ ജാഗ്രത കാണിക്കാനും, ഉണർന്ന് പ്രവർത്തിക്കാനും നഗരസഭ തയ്യാറാവണം എന്നാണ്പു നാട്ടുകാരുടെ ആവശ്യം. പുതിയ ബസ്റ്റാൻഡും, സ്റ്റേഡിയവും പൂർത്തിയാവാത്തതിന്റെ പ്രതിഷേധമാണോ ഇവിടെ മാലിന്യം തള്ളുന്നതിലേക്ക് ചിലരെ നിർബന്ധിതരാക്കുന്നത് എന്ന സന്ദേഹവും ഇല്ലാതില്ല, അങ്ങനെയെങ്കിൽ ഇങ്ങനയല്ല പ്രതിഷേധിക്കേണ്ടത് എന്ന അഭിപ്രായമാണ് ചില നാട്ടുകാർക്ക്. ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങളിൽ മാലിന്യം തള്ളുന്ന അവസ്ഥയും ഇവിടെയുണ്ട്. എന്തായാലും ഈ മേഖല മാലിന്യ കൂമ്പാരവും, തെരുവ് നായ്ക്കളുടെയും, മദ്യപന്മാരുടെയും കേന്ദ്രവുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP