Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എൻഡോസൾഫാൻ ദുരിതബാധിതരെ ജീവിക്കാൻ അനുവദിക്കണം; എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർകോഡിനെ കൂടി പരിഗണിക്കണം; സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ച് ദയാബായി

എൻഡോസൾഫാൻ ദുരിതബാധിതരെ ജീവിക്കാൻ അനുവദിക്കണം; എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർകോഡിനെ കൂടി പരിഗണിക്കണം; സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ച് ദയാബായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിത ബാധിതർക്കായി സാമൂഹ്യ പ്രവർത്തക ദയാബായി സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. കൂടംകുളം ആണവനിലയവിരുദ്ധ സമര നേതാവ് എസ്‌പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ചികിത്സക്കു വേണ്ടി കേരളത്തിൽ സമരം ചെയ്യേണ്ടി വരുന്നത് നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ അനുകൂലമായ തീരുമാനമെടുക്കുന്നില്ലെങ്കിൽ സമരത്തിന്റെ ഗതി മാറ്റണമെന്ന് ഉദയകുമാർ ആവശ്യപ്പെട്ടു.

എൻഡോസൾഫാൻ ദുരിതബാധിതരെ ജീവിക്കാനനുവദിക്കണമെന്ന് ദയാബായി ആവശ്യപ്പെട്ടു. ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ നേരിട്ടറിഞ്ഞ വ്യക്തി എന്ന നിലയിൽ അവിടെ എന്താണ് നടക്കുന്നതെന്ന് കൃത്യമായി മനസിലാക്കിയ ഒരാളാണ് താനെന്നും അതുകൊണ്ടാണ് സഹന സമരത്തിന് തയ്യാറായതെന്നും അവർ കൂട്ടിച്ചേർത്തു. സംഘാടക സമിതി ചെയർമാൻ അമ്പലത്തറ കുഞ്ഞി കൃഷ്ണൻ ആദ്യക്ഷത വഹിച്ചു

കേരള സർക്കാർ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ .

1. കേരള സർക്കാർ കേന്ദ്രത്തിനു നൽകിയ എയിംസ് പ്രൊപ്പൊസലിൽ കാസറഗോഡ് ജില്ലയുടെ പേരും ഉൾപ്പെടുത്തുക. (കോഴിക്കോട്, കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളാണ് നിലവിലുള്ളത് .)

എൻഡോസൾഫാൻ മൂലമുണ്ടാക്കുന്ന രോഗങ്ങളെ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നൽകാൻ പഠനവും ഗവേഷണവും നടത്താവുന്ന ആരോഗ്യ സംവിധാനങ്ങൾ നിർബ്ബന്ധമാണ്.

2. ഉക്കിനടുക്ക മെഡിക്കൽ കോളേജ് (2013 തറക്കില്ലിട്ട മെഡിക്കൽ കോളേജ് പത്തു വർഷമാകുമ്പോഴും അക്കാദമിക്ക് ബ്ലോക്ക് മാത്രമാണ് പൂർത്തിയാക്കിയത് ), ജില്ലാ ആശുപത്രി, ജനറൽ ഹോസ്പിറ്റൽ, ടാറ്റ ആശുപത്രി, അമ്മയും കുഞ്ഞും ആശുപത്രി, ഇവിടങ്ങളിൽ ന്യൂറോളജി, യൂറോളജി, ഓൺകോളജി, കാർഡിയോളജി , നെഫത്രോളജി തുടങ്ങി എല്ലാവിധ വിദദ്ധ ചികിത്സാ സംവിധാനങ്ങളും ഒരുക്കുക.

ജില്ലയിലെവിടെയും വിദഗ്ധ ചികിത്സ ലഭിക്കാനുള്ള സംവിധാനമില്ല. തലവേദന വന്നാൽ പോലും മംഗലാപുരം മെഡിക്കൽ സിറ്റിയെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടാണ് കാസറഗോഡുകാർക്കുള്ളത്. ഇത് മാറണം.

അതിർത്തികൾ അടഞ്ഞാൽ അതൊക്കെ നഷ്ടമാകുന്നു. കൊറോണ സമയത്ത് അതിരുകൾക്ക് താഴ് വീണപ്പോൾ ഇരുപതിലധികം പേർ ചികിത്സ കിട്ടാതെ വഴിയിൽ വെച്ച് മരണപ്പെടാനിടയായി. ഇനിയുമിത് ആവർത്തിക്കാനിട വരരുത് .

ടാറ്റ ആശുപത്രി ന്യൂറോളജി കേന്ദ്രമാക്കണം. എൻഡോസൾഫാൻ ദുരിതബാധിതരിൽ ന്യൂറോ സംബന്ധമായ രോഗങ്ങളണാധികവും.

3. മുഴുവൻ ഗ്രാമ പഞ്ചായത്ത്, നഗരസഭകളിലും ദിന പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുക. മാനസിക വെല്ലുവിളി നേരിടുന്നവർക്കും , കിടപ്പിലായവർക്കും പകൽ നേരം സംരക്ഷണവും പരിചരണവും നൽകാനാവശ്യമായ കേന്ദ്രങ്ങൾ ആവശ്യമാണ്. അങ്ങനെയൊരു സംവിധാനം ഇല്ലാതെ പോയതു കൊണ്ടാണ് അമ്മമാർക്ക് മക്കളെ കൊന്ന് ആത്മഹത്യ ചെയ്യേണ്ടി വന്നത്.

4. എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിന് പ്രത്യേക മെഡിക്കൽ ക്യാമ്പ് അടിയന്തിരമായി സംഘടിപ്പിക്കുക.

വർഷത്തിലൊരിക്കൽ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന സർക്കാർ തീരുമാനം പാലിക്കുന്നില്ല. 2017 ലാണ് അവസാനമായി ക്യാമ്പ് നടന്നത്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് ലഭിക്കേണ്ട സ്വാഭാവിക നീതിയാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. അടിയന്തിരമായി മെഡിക്കൽ ക്യാമ്പ് നടത്തണം.

ആരോഗ്യത്തോടെ ജീവിക്കാനാവശ്യമായ സംവിധാനങ്ങളൊരുക്കുക എന്നത് ഭരണഘടനാപരമാണ്. അത് നിറവേറ്റാൻ സർക്കാർ തയ്യാറാവണം.
ഫാദർ യുജിൻ പെമേര, എൻ സുബ്രമന്യൻ, എസ് രാജീവൻ, സോണിയ ജോർജ്, എം സുല്ഫത്ത്, ഷാജി അട്ടകുളങ്കര, തുളസിദരൻ പള്ളിക്കാൽ, ഡോക്ടർ സോണിയ മൽഹാർ, ശിവദാസൻ, ലോഹിതാക്ഷൻ പെരിന്തൽമണ്ണ, സാജർ കാൻ, സാജൻ കോട്ടയം, ജോസ് തൃശൂർ, ജോർജ് എറണാകുളം, താജുദ്ദീൻ പടിഞ്ഞാർ, സീദി ഹാജി കോളിയടുക്കം, ഹകീം ബേക്കൽ, സത്താർ ചൗക്കി, ബിലാൽ മൊഗ്രാൽ, ദാമോദരൻഅമ്പലത്തത്തറ, സംസാരിച്ചു, കൃപ പെരുമ്പാവൂർ സ്വാഗതവുംകരീം ചൗക്കി നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP