Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിനാല് വയസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചത് 18 തവണ; സ്‌കൂളിലെ സോഷ്യൽ ദിനത്തിൽ ബാത്ത് റൂമിൽ അടിച്ചുഫിറ്റായി കൗമാരക്കാരികൾ; ഒറ്റ ദിവസത്തെ ടൂറിന് പോയ കാമുകിയെ കാണാത്തതിന്റെ വിഷമത്തിൽ കൈ ഞരമ്പ് മുറിച്ച പതിനാലുകാരൻ; ഇത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പതിനാല് വയസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചത് 18 തവണ; സ്‌കൂളിലെ സോഷ്യൽ ദിനത്തിൽ ബാത്ത് റൂമിൽ അടിച്ചുഫിറ്റായി കൗമാരക്കാരികൾ; ഒറ്റ ദിവസത്തെ ടൂറിന് പോയ കാമുകിയെ കാണാത്തതിന്റെ വിഷമത്തിൽ കൈ ഞരമ്പ് മുറിച്ച പതിനാലുകാരൻ; ഇത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ

പാലാ : പതിനാല് വയസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചത് 18 തവണയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സ്‌കൂളിലെ സോഷ്യൽ ദിനത്തിൽ ബാത്ത് റൂമിൽ അടിച്ചുഫിറ്റായി കൗമാരക്കാരികൾ. ഒറ്റ ദിവസത്തെ ടൂറിന് പോയ കാമുകിയെ കാണാത്തതിന്റെ വിഷമത്തിൽ പതിനാലുകാരൻ കൈ ഞരമ്പ് മുറിച്ചു. കോട്ടയെത്തെ സ്‌കൂൾ കുട്ടികൾ അടുത്തിടെ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ലഹരിയിൽ വഴി തെറ്റുന്നതിന്റെ സൂചനകളാണ് ഇതല്ലാം.

പാലാ ജനറൽ ആശുപത്രിയിലെ വിമുക്തി മിഷൻ ഡിഅഡിക്ഷൻ സെന്ററിലെ സൈക്യാട്രിക് സോഷ്യൽ വർക്കറും മുൻ കോളേജ് അദ്ധ്യാപികയുമായ ആശാ മരിയ പോളിന്റെ വെളിപ്പെടുത്തലുകളാണിത്. പാലാ നഗരസഭയും വിമുക്തിമിഷനും ചേർന്ന് സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രബോധന സെമിനാറിലാണ് അവർ ഞെട്ടിക്കുന്ന വസ്തുതകൾ വിവരിച്ചത്.

''പാലായ്ക്കടുത്തുള്ള ഒരു സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി. കുട്ടിയുടെ കാമുകനാകട്ടെ 42 വയസും! കാമുകനുമായി ഒന്നും രണ്ടും പറഞ്ഞ് തെറ്റിയാൽ അപ്പോഴേ ആത്മഹത്യാ പ്രവണത കാണിക്കുകയാണ് പെൺകുട്ടി. 15 തവണയാണ് കൈ ഞരമ്പ് മുറിച്ചത്. മൂന്ന് തവണ വാഹനങ്ങൾക്ക് മുന്നിൽ ചാടി. ജീവൻ രക്ഷപെട്ടത് ആയുസിന്റെ ബലംകൊണ്ട് മാത്രം. ഇത്തരത്തിൽ വഴിതെറ്റിയ നിരവധി കൗമാരക്കാരാണ് വിമുക്തി മിഷനിലേക്ക് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നതെന്ന് ആശാ മരിയാ പോൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP