Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചുറ്റിക കൊണ്ടു തലയ്ക്കടിയേറ്റു ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു; ബംഗാൾ സ്വദേശിയായ പ്രതി പിടിയിൽ

ചുറ്റിക കൊണ്ടു തലയ്ക്കടിയേറ്റു ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു; ബംഗാൾ സ്വദേശിയായ പ്രതി പിടിയിൽ

സ്വന്തം ലേഖകൻ

പാലാ: ചുറ്റിക കൊണ്ടു തലയ്ക്കടിയേറ്റു ചികിത്സയിലായിരുന്ന ഒഡീഷ സ്വദേശി മരിച്ചു. അതിഥിത്തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കെട്ടിടനിർമ്മാണ തൊഴിലാളിയായ അഭയ് മാലിക് (48) ആണു മരിച്ചത്. പ്രതിയായ ബംഗാൾ സ്വദേശി പ്രദീപ് ബർമൻ (26) പൊലീസ് പിടിയിലായി.

ഇക്കഴിഞ്ഞ ഒന്നാം തിയതി പുലർച്ചെ ഒന്നരയോടെ കടപ്പാട്ടൂരാണു സംഭവം. അവിടെ വാടകക്കെട്ടിടത്തിൽ താമസിക്കുന്ന അതിഥിത്തൊഴിലാളികളായ സുഹൃത്തുക്കളെ കാണാൻ എത്തിയതായിരുന്നു അഭയ്. പ്രതി പ്രദീപും അഭയ്യും മദ്യപിക്കുന്നതിനിടെ വാക്കുതർക്കവും അടിപിടിയും ഉണ്ടായതായി പൊലീസ് പറഞ്ഞു. തുടർന്ന് ഉറങ്ങാൻ കിടന്ന അഭയ് മാലിക്കിനെ പ്രദീപ് ചുറ്റിക കൊണ്ടു തലയ്ക്കടിച്ച ശേഷം കടന്നു കളയുകയായിരുന്നു. നാട്ടിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ പാലക്കാട്ടു നിന്നാണു പ്രതിയെ പൊലീസ് പിടികൂടിയത്.

24 വർഷം മുൻപു തൊഴിൽ തേടിയെത്തിയ അഭയ് മാലിക് മരങ്ങാട്ടുപിള്ളി സ്വദേശിനിയെ വിവാഹം ചെയ്ത് നെല്ലിത്താനത്തുമലയിലാണു താമസിച്ചിരുന്നത്. ഭാര്യ വിദേശത്താണ്. മക്കൾ ഹൈദരാബാദിൽ പഠിക്കുന്നു. ജോലി ചെയ്യുന്നതിനൊപ്പം ചെറുകിട കരാർ ജോലികളും അഭയ് ഏറ്റെടുത്തു നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

എസ്എച്ച്ഒ കെ.പി.ടോംസൺ, എസ്‌ഐ എം.ഡി.അഭിലാഷ്, സിപിഒമാരായ ജസ്റ്റിൻ ജോസഫ്, രഞ്ജിത്ത്, ജോഷി മാത്യു, അരുൺകുമാർ എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP