Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണത്തിനു വേണ്ടി നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി; കുട്ടിയുമായി മലബാർ എക്സ്‌പ്രസിൽ യാത്രചെയ്യവെ പ്രതി അറസ്റ്റിൽ: പിടിയിലായത് ജാർഖണ്ഡ് സ്വദേശി

സ്വന്തം ലേഖകൻ

കണ്ണൂർ: പണത്തിനുവേണ്ടി നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ആൾ ട്രെയിനിൽ നിന്നും അറസ്റ്റിൽ. തട്ടിക്കൊണ്ടുപോയ കുട്ടിയുമായി മലബാർ എക്സ്‌പ്രസിൽ യാത്ര ചെയ്യവേ കണ്ണൂരിൽനിന്നാണ് പ്രതി പിടിയിലായത്. കുട്ടി സുരക്ഷിതയാണ്. ജാർഖണ്ഡ് സ്വദേശിയും മംഗളൂരു പാണ്ടേശ്വരയിലെ താമസക്കാരനുമായ വികാഷിന്റെ മകളെയാണ് തട്ടിക്കൊണ്ടുപോയത്. ജാർഖണ്ഡ് ധൻബാദ് സ്വദേശി വിക്രംകുമാർ (26) ആണ് പ്രതി.

കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാവ് പാണ്ടേശ്വര പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുട്ടിയുമായി ട്രെയിനിൽ യാത്ര ചെയ്യുന്നതായി മനസ്സലാക്കി. ഇതോടെ വിവരം റെയിൽവേ സുരക്ഷാസേനയ്ക്ക് കൈമാറി.മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്‌പ്രസിൽ (16630) കുട്ടിയെയുംകൊണ്ട് പ്രതി കയറിയെന്ന് മനസ്സിലാക്കിയതോടെ ആർ.പി.എഫും റെയിൽവേ പൊലീസും നിരീക്ഷിച്ചു.

വണ്ടി കണ്ണൂരിലെത്തിയപ്പോൾ ജനറൽ കോച്ചിൽ കുട്ടിയോടൊപ്പം വിക്രംകുമാറിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറി. പിന്നീട് മംഗളൂരുവിലുള്ള രക്ഷിതാക്കളെ ഏൽപ്പിച്ചു. അറസ്റ്റിലായ വിക്രംകുമാറിനെ പാണ്ടേശ്വര പൊലീസിന് കൈമാറി. കുട്ടിയുടെ കുടുംബത്തെ പരിചയമുള്ളയാളാണ് പ്രതി.

ആർ.പി.എഫ്. കണ്ണൂർ ഇൻസ്‌പെക്ടർ ബിനോയ് ആന്റണി, എസ്‌ഐ. എൻ.കെ.ശശി, എഎസ്ഐ.മാരായ വി.വിസഞ്ജയ് കുമാർ, പി.ശശിധരൻ, ഹെഡ് കോൺസ്റ്റബിൾമാരായ എ.കെ.ഗണേശൻ, സി.ടി.കെ.ഷാജിത്, പി.എസ്.ശില്പ, റെയിൽവേ പൊലീസിലെ എസ്.സംഗീത്, വി.കെ.വിപിൻ, പി.പി.സുബൈർ എന്നിവരാണ് കുട്ടിയെ കണ്ടെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP