Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തൃപ്പൂണിത്തുറയിൽ യുവതി ട്രെയിനിടിച്ച് മരിച്ച സംഭവം; കാമുകൻ അറസ്റ്റിൽ

തൃപ്പൂണിത്തുറയിൽ യുവതി ട്രെയിനിടിച്ച് മരിച്ച സംഭവം; കാമുകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

തൃപ്പൂണിത്തുറ: റെയിൽവേ മേൽപാലത്തിനു സമീപം യുവതി ട്രെയിനിടിച്ചു മരിച്ച സംഭവത്തിൽ യുവതിയുടെ കാമുകൻ അറസ്റ്റിൽ. ഇടുക്കി ഉടുമ്പൻചോല സ്വദേശി വിഷ്ണു(23) നെയാണ് ഹിൽപാലസ് ഇൻസ്‌പെക്ടർ വി.ഗോപകുമാറും സംഘവും അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ വിഷ്ണുവിനെ റിമാൻഡ് ചെയ്തു.

ഇടുക്കി പൂപ്പാറ സ്വദേശിനിയാണ് ട്രെയിൻ ഇടിച്ചു മരിച്ചത്. കാമുകന്റെ ശാരാരികവും മാനസികവുമായ പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം 15 നാണ് കേസിനാസ്പദമായ സംഭവം. തൃപ്പൂണിത്തുറ റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപം രാത്രി 12.30 ഓടെയാണ് ട്രെയിൻ ഇടിച്ചു മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. തുടർന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കാമുകൻ അറസ്റ്റിലാവുന്നത്്.

കാക്കനാട് സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവന്നിരുന്ന യുവതിയുമായി പ്രണയത്തിലായിരുന്ന പ്രതി യുവതിയെ ശാരീരികമായും മാനസികമായും പീഡനങ്ങൾക്ക് വിധേയമാക്കിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സംഭവദിവസം രാത്രി 10.30 ഓടെ ചാത്താരിയിലുള്ള അപ്പാർട്ടുമെന്റിൽ വെച്ച് യുവതിക്ക് മദ്യം നൽകിയ ശേഷം ക്രൂരമായി മർദ്ദിച്ചിരുന്നതായും അതിനെതുടർന്നാണ് ആത്മഹത്യയെന്നും പൊലീസ് പറഞ്ഞു. മദ്യപിച്ച് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അക്രമം നടത്തിയതിന് പ്രതിക്കെതിരേ നിലവിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.

തൃക്കാക്കര അസി. പൊലീസ് കമ്മീഷണർ പി.വി.ബേബി നേതൃത്വം നൽകിയ അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ വി.ഗോപകുമാർ, എസ്‌ഐമാരായ എം.പ്രദീപ്, കെ.എസ്.രാജൻ പിള്ള, എഎസ്ഐമാരായ രാജീവ്‌നാഥ്, എം.ജി സന്തോഷ്, സതീഷ് കുമാർ, എസ്.സി.പി.ഒ ശ്യാം.ആർ മേനോൻ, സി.പി.ഒ ലിജിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP