Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപ്പോളോ ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ച് സ്റ്റാലിൻ; അനുശോചിച്ച് പ്രമുഖർ

അപ്പോളോ ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ച് സ്റ്റാലിൻ; അനുശോചിച്ച് പ്രമുഖർ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മുതിർന്ന സിപിഎം നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചിച്ച് വിവിധ രാഷ്ട്രീയ നേതാക്കൾ. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ഗവർണർ ആർ.എൻ.രവി എന്നിവർ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ നേരിട്ടെത്തി കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനും അപ്പോളോ ആശുപത്രിയിലെത്തിയിരുന്നു.

സൗമ്യമായ പെരുമാറ്റവും അചഞ്ചലമായ ജനക്ഷേമതൽപ്പരതയും കൊണ്ട് ഏവർക്കും പ്രിയങ്കരനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുസ്മരിച്ചു. മുൻ മന്ത്രി, സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെട്ട നേതാവ് തുടങ്ങിയ നിലകളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും ഓർമിക്കപ്പെടും. ആത്മാവിന് മുക്തി നേരുന്നതായും ഗവർണർ സന്ദേശത്തിൽ പറഞ്ഞു.

കേരളത്തിലെ വിദ്യാർത്ഥി-യുവജനപ്രസ്ഥാനം ദേശീയ രാഷ്ട്രീയത്തിന് നൽകിയ സംഭാവനയാണ് കോടിയേരി ബാലകൃഷ്ണൻ. പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗത്വം വരെയുള്ള ഉയർന്ന ഘടകങ്ങളിൽ പ്രവർത്തിക്കുമ്പോഴും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തമായി മുന്നോട്ടു നയിക്കുന്നതിൽ അദ്ദേഹം സുപ്രധാനമായ പങ്കാണ് വഹിച്ചത്. രാജ്യത്തെ ഇടതുപക്ഷപ്രസ്ഥാനത്തിനാകെ കോടിയേരിയുടെ നിര്യാണം വൻ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP