Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പേവിഷബാധ പ്രതിരോധ വാക്‌സിൻ: സംസ്ഥാനത്തുനിന്ന് പരിശോധനയ്ക്കയച്ച ഇമ്മ്യൂണോഗ്ലോബുലിൻ ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്‌സ് ലാബ്

പേവിഷബാധ പ്രതിരോധ വാക്‌സിൻ: സംസ്ഥാനത്തുനിന്ന് പരിശോധനയ്ക്കയച്ച ഇമ്മ്യൂണോഗ്ലോബുലിൻ ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്‌സ് ലാബ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും പരിശോധനയ്ക്ക് അയച്ച ഇമ്മ്യൂണോഗ്ലോബുലിൻ ഗുണനിലവാരമുള്ളതെന്ന് കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ്. പരിശോധനയിൽ ഇവ സ്റ്റാൻഡേർഡ് ക്വാളിറ്റി ആണെന്നാണ് സർട്ടിഫൈ ചെയ്തത്. വാക്‌സിന്റെ പരിശോധനാ ഫലവും ഉടൻ ലഭ്യമാകുമെന്നാണ് കരുതുന്നത്.

പേവിഷബാധ പ്രതിരോധ വാക്‌സിൻ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കത്തെഴുതിയിരുന്നു.

കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറിൽ പരിശോധിച്ച് ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭ്യമായ വാക്‌സിനും സെറവുമാണ് നായ്ക്കളിൽ നിന്നുള്ള കടിയേറ്റ് ആശുപത്രികളിൽ എത്തിയവർക്കും മരണമടഞ്ഞ അഞ്ച് പേർക്കും നൽകിയത്. വാക്‌സിൻ നൽകിയിട്ടും പേവിഷബാധ മരണം സംഭവിച്ചത് സംബന്ധിച്ച് പൊതുജനങ്ങളിൽ ആശങ്ക പരിഹരിക്കാൻ കൂടിയാണ് രണ്ട് ബാച്ച് നമ്പരിലുള്ള ഇമ്മ്യൂണോഗ്ലോബുലിൻ പരിശോധനയ്ക്കായി കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറിയിൽ നേരിട്ടയച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP