Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തേവരയിൽ വിദ്യാർത്ഥി ഫ്‌ളാറ്റിൽ നിന്നു വീണു മരിച്ചു; അപകടം ഇന്നലെ രാത്രി 11 മണിയോടെ: മരിച്ചത് നേവി ഉദ്യോഗസ്ഥന്റെ മകനായ 17കാരൻ

തേവരയിൽ വിദ്യാർത്ഥി ഫ്‌ളാറ്റിൽ നിന്നു വീണു മരിച്ചു; അപകടം ഇന്നലെ രാത്രി 11 മണിയോടെ: മരിച്ചത് നേവി ഉദ്യോഗസ്ഥന്റെ മകനായ 17കാരൻ

സ്വന്തം ലേഖകൻ

കൊച്ചി: തേവരയിൽ വിദ്യാർത്ഥി ഫ്‌ളാറ്റിൽ നിന്നു വീണു മരിച്ചു. നേവി ഉദ്യോഗസ്ഥൻ സിറിൽ തോമസിന്റെ മകൻ നീൽ ജോസ് ജോർജ് (17) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ തേവര ഫെറിക്കടുത്തുള്ള കെട്ടിട സമുച്ചയത്തിലാണ് അപകടം നടന്നത്.

വീണു തലയ്ക്കു ഗുരുതര പരുക്കേറ്റ കുട്ടിയെ മാതാപിതാക്കളും മൂത്ത സഹോദരനും ചേർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്നു വിവരം പൊലീസിൽ അറിയിച്ചു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തേവര പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP