Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202204Sunday

പൂജ, ദീപാവലി: പ്രത്യേക ട്രെയിൻ സർവിസ് ഒന്നിനും എട്ടിനും

പൂജ, ദീപാവലി: പ്രത്യേക ട്രെയിൻ സർവിസ് ഒന്നിനും എട്ടിനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൂജ, ദീപാവലി ഉത്സവ കാലയളവിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവേ സ്‌പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്ന്, എട്ട് തീയതികളിൽ പുലർച്ചെ 2.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന തിരുവനന്തപുരം-ടാറ്റ നഗർ സ്‌പെഷൽ (06192) മൂന്നാംദിവസം പുലർച്ചെ 4.20ന് ടാറ്റ നഗറിലെത്തും.

കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ. ഒക്ടോബർ നാല്, 11 തീയതികളിൽ രാവിലെ 5.15ന് ടാറ്റ നഗറിൽനിന്ന് പുറപ്പെടുന്ന ടാറ്റ നഗർ-തിരുവനന്തപുരം സ്‌പെഷൽ (06191) മൂന്നാംദിവസം രാവിലെ 5.50ന് തിരുവനന്തപുരത്തെത്തും.

പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, ആലപ്പുഴ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ. രണ്ട് ടു ടയർ എ.സി, നാല് ത്രീ ടയർ എ.സി, 12 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, ഒരു സെക്കൻഡ് ക്ലാസ് കോച്ച് എന്നിവയാണ് സ്‌പെഷൽ സർവിസുകളിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP