Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂരിൽ ട്രെയിനിൽ പെരുമ്പാമ്പുകളെ കടത്തിയ കരാർ ജീവനക്കാരൻ റിമാൻഡിൽ; അർബുദ രോഗ ചികിത്സയ്ക്കുള്ള മരുന്നെന്ന് പറഞ്ഞ് ഏൽപ്പിച്ചതെന്ന് പിടിയിലായ ജീവനക്കാരൻ

കണ്ണൂരിൽ ട്രെയിനിൽ പെരുമ്പാമ്പുകളെ കടത്തിയ കരാർ ജീവനക്കാരൻ റിമാൻഡിൽ; അർബുദ രോഗ ചികിത്സയ്ക്കുള്ള മരുന്നെന്ന് പറഞ്ഞ് ഏൽപ്പിച്ചതെന്ന് പിടിയിലായ ജീവനക്കാരൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ട്രെയിനിൽ പെരുമ്പാമ്പുകളെ കടത്തിയ കരാർ ജീവനക്കാരൻ റിമാൻഡിൽ . നിസാമുദ്ദീൻ - തിരുവനന്തപുരം രാജധാനി എക്സ്‌പ്രസിൽ പ്‌ളാസ്റ്റിക് ബാഗിലാണ് നാല് പെരുമ്പാമ്പുകളെ കടത്തിയത്. സംഭവത്തിൽ എ ടൂ കോച്ച് ബെഡ് റോൾ കരാർ ജീവനക്കാരൻ കമൽ കാന്ത് ശർമയെ (40 ) യെയാണ് റെയിൽവെ സുരക്ഷാ സേന പിടികൂടിയത്.

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും പാമ്പുകളെ കൈമാറുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പാമ്പുകളെ വാങ്ങാനെത്തിയ ആളും പിടിയിലായിട്ടുണ്ട് പാമ്പുകൾക്ക് മൂന്ന് ലക്ഷം വിലയുണ്ടെന്നാണ് വാങ്ങാനെത്തിയ ആൾ പറയുന്നത്. ഇയാളെയും പാമ്പുകളെയും കോഴിക്കോട് ആർ.പി.എഫ് ഇൻസ്‌പെക്ടർക്ക് കൈമാറ്റിയിട്ടുണ്ട്. ട്രെയിൽ കണ്ണൂർ സ്റ്റേഷനിൽ എത്തിയപ്പോൾ എടുകോച്ചിൽ നിന്ന് പുറത്തുവന്ന കമൽ കാന്ത് ശർമ്മ ഒരു പ്‌ളാസ്റ്റിക്ക് പെട്ടി കൈമാറി. ഇതു വണ്ടിയിലെ എസ്‌കോർട്ടിങ് എ എസ്‌ഐയും സംഘവും ശ്രദ്ധിക്കുന്നതു കണ്ടതോടെ വാങ്ങാൻ വന്നയാൾ മുങ്ങി.

സംശയം തോന്നിയ സംഘം പെട്ടി തുറന്നപ്പോഴാണ് വ്യത്യസ്ത നിറമുള്ള പെരുമ്പാമ്പുകളെ കണ്ടത് 'വസായി റോഡ് സ്റ്റേഷനിൽ നിന്ന് ഒരാൾ അർബുദ ചികിത്സയ്ക്കുള്ള മരുന്നാണെന്ന് പറഞ്ഞ് ഏൽപിച്ചതാണെന്നും വാങ്ങാൻ കണ്ണൂർ സ്റ്റേഷനിൽ എത്തുമെന്നാണ് പറഞ്ഞതെന്നും കമൽ കാന്ത് ശർമ്മ പൊലിസിനോട് മൊഴി നൽകിയിട്ടുണ്ട്. ആർ.പി.എഫിന്റെ നിർദ്ദേശപ്രകാരം പൊലിസിനെ കണ്ട് മുങ്ങിയ വാങ്ങാൻ വന്നയാളെ ഫോണിൽ വിളിച്ചു കോഴിക്കോട് വന്നാൽ സാധനം തരാമെന്ന് പറഞ്ഞ് വിളിപിച്ച് ഇയാളെയും പിടികൂടിയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ വനം വകുപ്പും അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP