Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി.എഫ്.ഐ നിയന്ത്രണത്തിലുള്ള തലശേരി കരുണാ ഫൗണ്ടേഷൻ ഓഫിസ് സീൽ ചെയ്തു; കുറുവടികൾ കണ്ടെത്തി

പി.എഫ്.ഐ നിയന്ത്രണത്തിലുള്ള തലശേരി കരുണാ ഫൗണ്ടേഷൻ ഓഫിസ് സീൽ ചെയ്തു; കുറുവടികൾ കണ്ടെത്തി

മറുനാടൻ മലയാളി ബ്യൂറോ

തലശേരി: പോപുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള കായ്യത്തിലെ കരുണാ ഫൗണ്ടേഷൻ ഓഫിസ് പൊലിസ് പൂട്ടി സീൽ ചെയ്തു. തലശേരി പൊലിസ് ഇൻസ്പെക്ടർ എ. അനിലിന്റെ നേതൃത്വത്തിലാണ് ഇന്നലെ വൈകുന്നേരം പൂട്ടിച്ചത്. ഓഫീസിനുള്ളിൽ സൂക്ഷിച്ച പി.എഫ്.ഐ ,എസ് ഡി.പി.ഐ., ക്യാബസ് ഫ്രന്റ്' തുടങ്ങിയ സംഘടനകളുടെ ലഘുലേഖകൾ ,ബാനറുകൾ, റസീറ്റ് ബുക്കുകൾ, തുടങ്ങിയവയും ഓഫിസിനുള്ളിൽ പൊലീസ് കണ്ടെത്തി.യോഗങ്ങളും ഇവിടെ വെച്ച് നടക്കാറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഓഫിസിനു സമീപത്തെ പറമ്പിൽ നടത്തിയ പരിശോധനയിൽ കുറുവടികളും കണ്ടെത്തി. ആക്രമിക്കാനായി ഉപയോഗിക്കുന്നതാണ് ഇത്തരം കുറുവടികളെന്ന് പൊലിസ് പറഞ്ഞു. ഇതേ തുടർന്നാണ് പൊലീസ് ട്രസ്റ്റ് ഓഫിസ് സീൽ വെച്ചത് .

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP