Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സി പി എം പ്രവർത്തകന്റെ ബൈക്ക് കത്തിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ; ബൈക്ക് കത്തിച്ചത് വ്യക്തിവൈരാഗ്യം മൂലമെന്ന് മൊഴി

സി പി എം പ്രവർത്തകന്റെ ബൈക്ക് കത്തിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ; ബൈക്ക് കത്തിച്ചത് വ്യക്തിവൈരാഗ്യം മൂലമെന്ന് മൊഴി

മറുനാടൻ മലയാളി ബ്യൂറോ


കണ്ണൂർ:സി.പി. എം പ്രവർത്തകന്റെ ബൈക്ക് തീവെച്ച് നശിപ്പിച്ച കേസിൽ രണ്ടുപേർഅറസ്റ്റിൽ. മാവിലായി കീഴറ നോർത്ത് പൊതുജനവായനശാലയ്ക്ക് സമീപത്തെ പൊയ്യയിൽ വൈഷ്ണവ്(25) കീഴറയിലെ നോർത്ത് സി.വായനശാലയ്ക്ക് സമീപത്തെ മൊട്ടമ്മൽ കയ്യത്ത്ൽ വീട്ടിൽ എം.സി രാഹുൽ(27) എന്നിവരെയാണ് കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിന്റെ നിർദ്ദേശപ്രകാരം എടക്കാട് എസ്. ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.\

പിടിയിലായ വൈഷ്ണവ് ബിജെപി പ്രവർത്തകനും രാഹുൽ സി.പി. എം പ്രവർത്തകനുമാണ്. സി.പി. എം പ്രവർത്തകനായ മാവിലായ മുണ്ടയോട്ടെ വട്ട്യൻപൊയിൽ റിജിന്റെ ബൈക്ക് തീവെച്ചു നശിപ്പിച്ച കേസിലാണ് സി.പി. എം,ബിജെപി പ്രവർത്തകർ പിടിയിലായത്. 22ന് രാത്രി പത്തിനും 11-നും ഇടയിലാണ്. പ്രദേശത്ത് യുവാക്കൾ ഇരിക്കുന്ന ഇരിപ്പിടം ഉണ്ടായിരുന്നുവെന്നെന്നു അതു തകർത്തത് റിജിന്റെ നേതൃത്വത്തിലാണെന്നും ആ വിരോധമാണ് ബൈക്ക് കത്തിക്കാൻ കാരണമാണെന്നുമാണ് പിടിയിലായവർ പൊലീസിന് നൽകിയ മൊഴി.

എന്നാൽ പൊലീസ് പൂർണമായും ഇതുമുഖവിലയ്ക്കെടുത്തിട്ടില്ല. ഒരു വർഷം മുൻപ് കിരൺ എന്നയാളുടെ ബൈക്ക് കത്തിച്ച കേസിൽ റിജിൻ ഉൾപ്പെട്ടിരുന്നുവത്രെ. അതിന്റെ വിരോധമാണോ റിജിന്റെ ബൈക്ക് കത്തിക്കുന്നതിന് കാരണമെന്നും പരിശോധിക്കുന്നുണ്ട്. സി. ഐ സത്യനാഥൻ പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP