Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202206Tuesday

റോഡരികിൽ റോട്ട് വീലർ ഉപേക്ഷിക്കപ്പെട്ട സംഭവം; ലഹരിക്കടത്ത് സംഘങ്ങൾ ഉപയോഗിച്ചിരുന്നതാണോ എന്ന് സംശയം; പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

റോഡരികിൽ റോട്ട് വീലർ ഉപേക്ഷിക്കപ്പെട്ട സംഭവം; ലഹരിക്കടത്ത് സംഘങ്ങൾ ഉപയോഗിച്ചിരുന്നതാണോ എന്ന് സംശയം; പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

ആലപ്പുഴ:കലവൂരിൽ റോഡരികിലെ കടത്തിണ്ണയിൽ നിന്നും റോട്ട് വീലർ നായയെ കണ്ടെത്തിയ സംഭവത്തിൽ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.ചില സാഹചര്യങ്ങളിൽ ലഹരിക്കടത്തു സംഘങ്ങൾ വാഹനപരിശോധനയിൽനിന്നു രക്ഷപ്പെടാൻ മുന്തിയ ഇനം നായ്ക്കളെ വണ്ടികളിൽ കൊണ്ടുനടക്കാറുണ്ട്. ഇത്തരത്തിൽ ലഹരിക്കടത്തു സംഘങ്ങൾ ഉപയോഗിച്ചിരുന്നതാണോ, മോഷ്ടിച്ചതാണോ, ഉപേക്ഷിക്കാനുള്ള കാരണമെന്ത്, തുടങ്ങിയ കാര്യങ്ങളാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുക.

ബുധനാഴ്ച പുലർച്ചയോടെയാണ് കടത്തിണ്ണയിൽ കെട്ടിയിട്ട നിലയിൽ മുന്തിയയിനം നായയായ റോട്ട് വീലറിനെ കണ്ടെത്തിയത്. നടുക്കുന്ന ശബ്ദത്തിലുള്ള കുര കേട്ട് നായയ്ക്ക് പേ ഉണ്ടോയെന്ന സംശയത്തിലായിുന്നു ആദ്യം നാട്ടുകാർ. ഇതേ തുടർന്ന് നായയെ എങ്ങനെയെങ്കിലും ഒഴിപ്പിക്കണമെന്നായി ചിന്ത.വിവരമറിഞ്ഞെത്തിയ മൃഗഡോക്ടർ നായകളിലെ 'രാജാവാ'ണെന്നറിയിച്ചതോടെ നായയെ സ്വന്തമാക്കാനായി ഒട്ടേറെ പേരെത്തി. തുടർന്ന് ഉടമയെത്തിയാൽ കൈമാറാമെന്ന വ്യവസ്ഥയിൽ നായയെ തൊട്ടടുത്തുള്ള വീട്ടിലെ കൂട്ടിലേക്ക് മാറ്റുകയായിരുന്നു.

എന്നാൽ താത്കാലിക സംരക്ഷണമേറ്റ വീട്ടുകാർ നായയെ മറ്റുള്ളവരെ കാണാൻ അനുവദിക്കുന്നില്ലെന്നു നാട്ടുകാർക്കിടെ പരാതിയുയർന്നു. സന്ദർശകരുടെ ശല്യം കൂടിയതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ് വീട്ടുകാരുടെ വാദം. അതേസമയം നായ നഷ്ടപ്പെട്ടതായി അറിയിച്ച് ഇതുവരെയാരും എത്തിയിട്ടില്ലെന്ന് കലവൂർ മൃഗാശുപത്രിയിലെ ഡോക്ടർ ജിം കിഴക്കൂടൻ പറഞ്ഞു.

ബുധനാഴ്ച പുലർച്ചേ മൂന്നോടെ കാറിൽ വന്നവരാണ് കലവൂർ ബസ് സ്റ്റാൻഡിനടുത്തുള്ള കടത്തിണ്ണയിൽ നായയെ കെട്ടിയിട്ടത്. തട്ടുകടയിൽനിന്നു ചായകുടിച്ചു മടങ്ങുമ്പോൾ നായയെ കൊണ്ടുപോയില്ല. മറന്നതാണെങ്കിൽ വാർത്ത വന്നതോടെ അന്വേഷിച്ചെത്തേണ്ടതാണെന്നും ഡോക്ടർ പറഞ്ഞു. എന്തായാലും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം കൂടി ആരംഭിച്ചതോടെ താരമായി മാറിയിരിക്കുകയാണ് റോഡറിരികിൽ നിന്നു കണ്ടെത്തിയ റോട്ട് വീലർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP