Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫാമിലി സർട്ടിഫിക്കറ്റിന് 2500 രൂപ കൈക്കൂലി; വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ

ഫാമിലി സർട്ടിഫിക്കറ്റിന് 2500 രൂപ കൈക്കൂലി; വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ

സ്വന്തം ലേഖകൻ

അടിമാലി: ഫാമിലി സർട്ടിഫിക്കറ്റ് നൽകുന്നതിന് 2500 രൂപ കൈകൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസറെ വിജിിലൻസ് പിടികൂടി. കൊന്നത്തടി വില്ലേജ് ഓഫീസറായ തിരുവനന്തപുരം നേമം പ്രാവച്ചമ്പലം ശോഭ നിവാസിൽ കെ.ആർ. പ്രമോദ് കുമാറാണ് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്. കൊന്നത്തടി കാക്കാസിറ്റി കണിച്ചാണ് അബ്ദുൾ നിസാറിൽനിന്നാണ് വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങിയത്.

നിസാർ തന്റെ കുടുംബാംഗ സർട്ടിഫിക്കറ്റിനായി 25-ാം തീയതി അപേക്ഷ നൽകി. രണ്ടുദിവസം കഴിഞ്ഞ് എത്താൻ വില്ലേജ് ഓഫീസർ പറഞ്ഞു. നിസാർ 27-ന് എത്തി. സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ മൂവായിരം രൂപ വേണമെന്ന് വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടു. 500 രൂപ അഡ്വാൻസായി നൽകി.

ബാക്കി 2500 രൂപ 29-ന് നൽകാമെന്ന് ഉറപ്പ് നൽകി. തുടർന്ന് അബ്ദുൾ നിസാർ, വിജിലൻസിനെ സമീപിക്കുകയായിരുന്നു. വില്ലേജ് ഓഫീസർക്കെതിരേ നേരത്തെമുതൽ ആക്ഷേപം ഉണ്ട്. തൊടുപുഴ വിജിലൻസ് ഡിവൈ.എസ്‌പി. സാജു ജോസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. വെള്ളിയാഴ്ച വിജിലൻസ് കോടതിയിൽ ഹാജരാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP