Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കരിപ്പൂരിൽ ഒരുകോടി മുപ്പത്തൊന്നു ലക്ഷത്തിന്റെ സ്വർണം പിടികൂടി; സ്വർണം കണ്ടെത്തിയത് വിദേശത്തു നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നും

കരിപ്പൂരിൽ ഒരുകോടി മുപ്പത്തൊന്നു ലക്ഷത്തിന്റെ സ്വർണം പിടികൂടി; സ്വർണം കണ്ടെത്തിയത് വിദേശത്തു നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നും

സ്വന്തം ലേഖകൻ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഒരുകോടി മുപ്പത്തൊന്നു ലക്ഷത്തിന്റെ സ്വർണം പിടികൂടി. വിദേശത്തു നിന്നും എത്തിയ രണ്ട് യാത്രക്കാരിൽ നിന്നുമാണ് കസ്റ്റംസ് അധികൃതർ ഇത്രയും തുകയുടെ സ്വർണം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ വിമാനത്താവളംവഴി കടത്താൻശ്രമിച്ച രണ്ട് കിലോയോളം സ്വർണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്.

ഗൾഫ് എയർ വിമാനത്തിൽ ബഹ്റൈനിൽനിന്ന് വന്ന മലപ്പുറം സ്വദേശിയായ അലവിക്കുട്ടി(49)യുടെ പക്കൽനിന്നാണ് സ്വർണം പിടികൂടിയത്. 92 ലക്ഷം രൂപയുടെ സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയത്. 2039 ഗ്രാം സ്വർണമിശ്രിതം അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. സ്വർണമിശ്രിതം വേർതിരിച്ചെടുത്തപ്പോൾ വിപണിയിൽ 92 ലക്ഷം രൂപ വിലയുള്ള 1821 ഗ്രാം 24 കാരറ്റ് സ്വർണം ലഭിച്ചു. 50,000 രൂപയ്ക്കും വിമാനടിക്കറ്റിനും വേണ്ടിയാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്നാണ് അലവിക്കുട്ടി കസ്റ്റംസിനോട് വെളിപ്പെടുത്തിയത്.

ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തിവരുകയാണ്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ സിനോയി കെ മാത്യുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ സലിൽ, എം. പ്രകാശ്, ഹെഡ് ഹവിൽദാർ പി.എ. നസീർ, സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് സ്വർണം പിടികൂടിയത്.

കോഴിക്കോട് താമരശ്ശേരി സ്വദേശി റമീസ് സുഹസാദിന്റെ (26) പക്കൽ നിന്നും 39 ലക്ഷത്തിന്റെ സ്വർണമാണ് കണ്ടെത്തിയത്. 883 ഗ്രാം സ്വർണസംയുക്തവുമായാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ഇയാളെ പിടികൂടിയത്. എയർ ഇന്ത്യ എക്സ്‌പ്രസ്സിന്റെ ഷാർജ - കോഴിക്കോട് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. സംശയം തോന്നിയ കസ്റ്റംസ് വിഭാഗം ഇയാളെ പിടികൂടി പരിശോധിക്കുകയായിരുന്നു. ഇതിലാണ് ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ സ്വർണസംയുക്തം കണ്ടെടുത്തത്. ഇതിന് 39,65,800 രൂപ വില വരും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP