Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചോറ്റാനിക്കരയിൽ ബൈക്കപകടത്തിൽ ഫാർമസി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  

ചോറ്റാനിക്കരയിൽ ബൈക്കപകടത്തിൽ ഫാർമസി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം   

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചോറ്റാനിക്കരയിൽ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കൽ പുത്തൂർ അട്ടേരി വടക്കേതിൽ മുഹമ്മദ് കുട്ടി മകൻ മുഹമ്മദ് ഫൈസൽ (24) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി പത്തരയോടെ ചോറ്റാനിക്കര ആശുപത്രിപ്പടിക്ക് സമീപമായിരുന്നു അപകടം. വരിക്കോലി കെമിസ്റ്റ് കോളജ് ഓഫ് ഫാർമസി വിദ്യാർത്ഥിയായ മുഹമ്മദ് ഫൈസൽ സുഹൃത്തിന്റെ വീട്ടിൽ നിന്നും ബൈക്കിൽ മടങ്ങി വരികയായിരുന്നു. ഇതിനിടെ, ഇടറോഡിൽനിന്നും റോഡിലേക്ക് പ്രവേശിച്ച കാറിൽ ഫൈസൽ ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽ ഗുരുതര പരിക്കേറ്റ ഫൈസലിനെ ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: പാത്തുമ്മ. സഹോദരങ്ങൾ: സൗദത്ത്, ഉമ്മു ഹബീബ, നസീമ, അലി അക്‌ബർ, അലി അസ്‌കർ, അബ്ദുൽ അസീസ്, ഫൗസിയ, അബ്ദുൽ റഷീദ്, ശരീഫ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP