Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് കാർ ബൈക്കിലിടിപ്പിച്ചു; ദമ്പതികളെ ഏഴംഗ സംഘം മർദ്ദിച്ചു; കേസെടുത്ത് പൊലീസ്

വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് കാർ ബൈക്കിലിടിപ്പിച്ചു; ദമ്പതികളെ ഏഴംഗ സംഘം മർദ്ദിച്ചു; കേസെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന പേരിൽ കായംകുളത്ത് ദമ്പതികളെ ഏഴംഗ സംഘം മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. അക്രമത്തിന് തൊട്ടുമുമ്പ് സംഘം മദ്യപിച്ച് കാറോടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രി കായംകുളം കൊറ്റുകുളങ്ങരയിലായിരുന്നു സംഭവം. ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോകുകയായിരുന്നു പരാതിക്കാരായ രതീഷും ഭാര്യ രേഷ്മയും ചില സുഹൃത്തുക്കളും. ഇതിനിടയിൽ ദമ്പതിമാരുടെ ബൈക്കിൽ ഏഴംഗ സംഘം സഞ്ചരിച്ച കാർ തട്ടി. ഇത് ചോദ്യം ചെയ്തതോടെ കാറിൽ ഉണ്ടായിരുന്നവർ രതീഷിനെയും രേഷ്മയും മർദിക്കുകയായിരുന്നു. സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് മനപ്പൂർവ്വം ഇടിപ്പിക്കുകയായിരുന്നുവെന്ന് ദമ്പതികൾ പറഞ്ഞു

അക്രമത്തിൽ രേഷ്മയുടെ സഹോദരൻ വിഷ്ണു, വിഷ്ണുവിന്റെ സുഹൃത്ത് അപ്പു എന്നിവർക്കും പരിക്കേറ്റു. ആളുകൂടിയതോടെ പ്രതികൾ സംഭവ സ്ഥലത്ത് നിന്നും മുങ്ങി. അപകടത്തിന് മുൻപ് പ്രതികൾ കാറിൽ മദ്യപിച്ച് യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇവർ പങ്കുവെച്ചിരുന്നു. ഇത് പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവർക്കായുള്ള അന്വേഷണം പുരോഗമിക്കുയാണ്. കായംകുളം പൊലീസിനാണ് അന്വേഷണം ചുമതല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP