Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാങ്കേതിക തകരാർ: എയർ ഇന്ത്യ വിമാനം കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു

സാങ്കേതിക തകരാർ: എയർ ഇന്ത്യ വിമാനം കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

 കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. എയർ ഇന്ത്യയുടെ കോഴിക്കോട്-കണ്ണൂർ-ഡൽഹി വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്നു തിരിച്ചിറക്കിയത്.

തിങ്കളാഴ്ച രാവിലെ 9.30ന് കോഴിക്കോട്ടുനിന്നു പുറപ്പെട്ട വിമാനം, കണ്ണൂരിൽ ലാൻഡ് ചെയ്യുകയും എന്നാൽ ഇവിടെനിന്നും പറന്നുയർന്ന് പത്തു മിനിറ്റിനകം വിമാനം താഴെ ഇറക്കുകയായിരുന്നു.

വിമാനം ഇന്നു യാത്ര തുടരില്ലെന്നും പകരം വിമാനം ഒരുക്കാൻ കഴിയില്ലെന്നും എയർ ഇന്ത്യ അറിയിച്ചു. ഇതിനെത്തുടർന്നു യാത്രക്കാർ പ്രതിഷേധിച്ചു. പകരം വിമാനം ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP