Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റോഡ് അറ്റകുറ്റപ്പണികൾ സമയബന്ധിതമായി തീർക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

റോഡ് അറ്റകുറ്റപ്പണികൾ സമയബന്ധിതമായി തീർക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികൾ സമയബന്ധിതമായി തീർക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ചില ഉദ്യോഗസ്ഥർ ഉത്തരവാദിത്തം പൂർണമായി നിർവഹിക്കുന്നില്ല. ഒക്ടോബർ അഞ്ചിനു ചീഫ് എൻജിനീയർമാർ ഓരോ റോഡിലൂടെയും സഞ്ചരിച്ച് റിപ്പോർട്ട് നൽകും. 19, 20 തീയതികളിൽ മന്ത്രി നേരിട്ട് റോഡുകൾ വിലയിരുത്തും.

ശബരിമല തീർത്ഥാടന കാലത്ത് തിരക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന 19 റോഡുകൾക്കും ഓരോ ഉദ്യോഗസ്ഥനെ വീതം ചുമതലപ്പെടുത്തി. എരുമേലിയിലെ ശബരിമല സത്രത്തിൽ തീർത്ഥാടകർക്ക് ഓൺലൈനായി മുറികൾ ബുക്ക് ചെയ്യാം. 19ന് എരുമേലിയിലും ശബരിമലയിലും റസ്റ്റ് ഹൗസുകൾ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 19 ന് മുമ്പ് എല്ലാ നിർമ്മാണ പ്രവൃത്തികളും പൂർത്തിയാക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP