Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തളിപ്പറമ്പിൽ മൊബൈൽ കടയ്ക്കു നേരെ അക്രമം; ഹർത്താൽ അനുകൂലികളായ രണ്ടു പേർ അറസ്റ്റിൽ

തളിപ്പറമ്പിൽ മൊബൈൽ കടയ്ക്കു നേരെ അക്രമം; ഹർത്താൽ അനുകൂലികളായ രണ്ടു പേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ:ഹർത്താൽ ദിനത്തിൽ കടയടപ്പിക്കാൻ ഭീഷണിപ്പെടുത്തുകയും വഴങ്ങാതിരുന്നതിനെ തുടർന്ന് കടയ്ക്കു നേരെ അക്രമം നടത്തുകയും ചെയ്ത രണ്ടു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ പന്നിയൂർ പള്ളി വയൽ തറമ്മൽ വീട്ടിൽ പി.അൻസാർ(24) കൂട്ടുപ്രതിയായ മാട്ടൂൽ സൗത്തിലെസി. എച്ച് ജംഷീർ(34) എന്നിവരാണ് പിടിയിലായത്.

ഹർത്താൽ ദിവസം രാവിലെ പത്തരയോടെയാണ് സംഭവം. എളമ്പേരത്ത് മൊബൈൽ ഫോൺ വിൽപന നടത്തുന്ന കടയിലെത്തി ഉടമ പി. പി. അഷാദിനെ ഭീഷണിപ്പെടുത്തുകയും കടയടയ്ക്കാൻ വിസമ്മതിച്ചതിന് സാധനങ്ങൾ തകർത്ത് എട്ടായിരം രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തുവെന്ന കേസിലാണ് അറസ്റ്റു ചെയ്തത്. അഷാദ് പൊലിസിൽ നൽകിയ പരാതിയെ തുടർന്നാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP