Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാനൂരിൽ ലീഗ് നേതാവിന്റെ വീടിന് നേരെ ബോംബെറ്; സ്‌ഫോടക വസ്തു പതിച്ചത് വീടിന്റെ മതിലിൽ

പാനൂരിൽ ലീഗ് നേതാവിന്റെ വീടിന് നേരെ ബോംബെറ്; സ്‌ഫോടക വസ്തു പതിച്ചത് വീടിന്റെ മതിലിൽ

മറുനാടൻ മലയാളി ബ്യൂറോ

തലശേരി: മുസ്ലിംലീഗ് പ്രാദേശിക നേതാവിന്റെ വീടിന് ബോംബറ്. പാനൂർ തങ്ങൾപീടിക കുനിയിൽ ഹൗസിൽ അബ്ദുൽ അസീസിന്റെ (58) വീടിനു നേരെയാണ് ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ബോംബെറ് നടന്നത്. ഏറുപടക്കം പോലുള്ള സ്ഫോടക വസ്തുവാണ് എറിഞ്ഞത്. വീടിന്റെ മതിലിലാണ് പതിച്ചത്.

പുലർച്ചെ തന്നെ വീട്ടുകാർ സ്ഫോടക വസ്തു പൊട്ടുന്ന ശബ്ദം കേട്ടിരുന്നുവെങ്കിലും ഭീതികാരണം പുറത്തിറങ്ങിയില്ല. ഇന്ന് രാവിലെ നോക്കിയപ്പോഴാണ് മതിലിൽ സ്ഫോടക വസ്തുക്കൾ പൊട്ടിച്ചിതറിയത് കണ്ടത്. മുസ്ലിം മൊകേരി മണ്ഡലം പ്രസിഡന്റാണ് അബ്്ദുൽഅസീസ്. അക്രമത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP