Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പോപ്പുലർ ഫ്രണ്ട് അക്രമത്തിൽ സിപിഎമ്മും കോൺഗ്രസും മറുപടി പറയണം; കേരളം ഇസ്ലാമിക തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള മണ്ണാക്കി മാറ്റിയത് ഇടത്-വലത് മുന്നണികളെന്നും കുമ്മനം

പോപ്പുലർ ഫ്രണ്ട് അക്രമത്തിൽ സിപിഎമ്മും കോൺഗ്രസും മറുപടി പറയണം; കേരളം ഇസ്ലാമിക തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള മണ്ണാക്കി മാറ്റിയത് ഇടത്-വലത് മുന്നണികളെന്നും കുമ്മനം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കഴിഞ്ഞ ദിവസം നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് പിഎഫ്ഐ എന്തു കൊണ്ട് കേരളത്തിൽ മാത്രം ഇത്ര വലിയ പ്രതിഷേധവും അക്രമവും കാണിച്ചു എന്നതിന് സംസ്ഥാനത്തെ സിപിഎമ്മും കോൺഗ്രസും മറുപടി പറയണമെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഇസ്ലാമിക തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള മണ്ണാക്കി മാറ്റിയത് ഇടത്വലത് മുന്നണികളാണ്. ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ ഭാരതത്തിലുടനീളം പോപ്പുലർഫ്രണ്ട് ഓഫീസുകൾ റെയ്ഡ് ചെയ്തു. നിരവധി പേരെ അറസ്റ്റ് ചെയ്തു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നിട്ടുള്ളത്. നിയമ വിധേയമായ രീതിയിലാണ് നടപടികൾ. എന്നാൽ കേരളത്തിൽ മാത്രം ഇത്തരം അക്രമങ്ങൾ, നശീകരണ പ്രവർത്തനങ്ങൾ ഉണ്ടായി എന്നത് ചിന്തിക്കേണ്ടതാണ്. കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായിട്ടുള്ളത്.

കേരളത്തിൽ മാത്രം എന്ന ചോദ്യത്തിന് ഉത്തരം കേരളം മാറി മാറി ഭരിച്ച സിപിഎമ്മും കോൺഗ്രസുമാണ്. കേരളം തീവ്രവാദ പ്രവർത്തനങ്ങൾക്ക് വളക്കൂറുള്ള മണ്ണാക്കി മാറ്റിയത് ഇവർ രണ്ടു പേരുമാണ്. കഴിഞ്ഞ അറുപതിലധികം വർഷമായി കേരളത്തിലേറ്റവും കൂടുതൽ വിളവെടുപ്പ് നടന്നത് തീവ്രവാദ പ്രവർത്തന രംഗത്താണ്. വിദേശ പണം ഉപയോഗിച്ചുള്ള ദേശദ്രോഹ പ്രവർത്തനങ്ങൾ, വിദേശ ശക്തികളുടെ സാന്നിധ്യം, കൊലപാതകങ്ങൾ, അക്രമങ്ങൾ തുടങ്ങി നിരവധി സംഭവങ്ങൾ കേരളത്തിൽ നടക്കുന്നു. അനുകൂല അന്തരീക്ഷം ഇവിടെയുള്ളതു കൊണ്ടാണ് ഇത് നടക്കുന്നത്. ഇതിന് ഇടത്വലത് മുന്നണികൾ മറുപടി പറയണം.

എന്തു കൊണ്ട് സംഘപരിവാർ സംഘടനകൾക്ക് നേരെ പിഎഫ്ഐ തിരിയുന്നു. പിഎഫ്ഐയുടെ ദേശദ്രോഹ പ്രവർത്തനങ്ങൾക്കെതിരെ എല്ലാ കാലത്തും നിലകൊണ്ടത് ആർഎസ്എസ് അടക്കമുള്ള സംഘടനകളാണ്. വ്യക്തമായ തെളിവുകളുടേയും മറ്റും അടിസ്ഥാനത്തിൽ പിഎഫ്ഐയെ നിരോധിക്കേണ്ടത് കേന്ദ്രമാണെന്നും ആ വിഷയം ഇപ്പോഴും നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ പദയാത്ര നടത്തുന്ന രാഹുൽ ഗാന്ധി സംസ്ഥാനത്തിന്റെ വിഷയങ്ങളൊന്നും സംസാരിക്കാതെ ബിജെപിയേയും കേന്ദ്ര സർക്കാരിനേയും മാത്രം കുറ്റപ്പെടുത്തി മുന്നോട്ടു പോവുകയാണ്. എന്തു കൊണ്ട് കേരള രാഷ്ട്രീയത്തെ കുറിച്ച് നിശബ്ദത പാലിക്കുന്നു. പിഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. അക്രമങ്ങൾ അരങ്ങേറി. എല്ലാത്തിലും കോൺഗ്രസിന് മൗനമാണ്. സിപിഎമ്മിനെ കുറിച്ച് ഒരക്ഷരം മിണ്ടാൻ തയ്യാറാവുന്നില്ല. കേരളത്തിലൂടെ യാത്ര ചെയ്യുമ്പോൾ കേരളത്തിലെ ജനങ്ങളുടെ പ്രശ്നം പറയണം, ചർച്ച ചെയ്യണം. ഇതിന് തയ്യാറാകാതെ രാഹുലും കോൺഗ്രസും നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാരിനേയും മാത്രം കുറ്റപ്പെടുത്തി മുന്നോട്ട് പോവുകയാണ്. ഇത് വ്യക്തമാകുന്നത് കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള ബാന്ധവത്തെയാണ്.

ഗവർണ്ണർ ആർഎസ്എസ് നേതാവിനെ കണ്ടതിൽ തെറ്റില്ല. എത്രയോ നേതാക്കളെ അദ്ദേഹം കണ്ടിട്ടുണ്ട്. അതും ഗവർണ്ണർ സ്ഥാനവും കൂട്ടികുഴയ്ക്കേണ്ടതില്ല. വ്യക്തിബന്ധങ്ങൾ വെച്ചു പുലർത്തുന്നതാണ് ജനാധിപത്യം. അസാധാരണ സംഭവ വികാസം ഉണ്ടായപ്പോഴാണ് അസാധാരണമായ രീതി ഗവർണ്ണർ അവലംബിച്ചത്. ഇതിൽ തെറ്റില്ല. സ്വന്തം ജീവന് ഭീഷണിയുണ്ടെന്ന് ഒരു ഗവർണ്ണർക്ക് പറയേണ്ടി വരിക. സാധാരണ ജനങ്ങളുടെ സ്ഥിതി എന്തായിരിക്കും. ഗവർണ്ണർ കേസെടുക്കാത്ത കാര്യം ആവർത്തിച്ചിട്ടും അതിന് സർക്കാർ തയ്യാറാവാത്തത് എന്തു കൊണ്ടാണെന്നും കുമ്മനം ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP