Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാട്‌സാപ്പ് വഴി വിദ്വേഷ പ്രചാരണം; പാനൂരിൽ യുവമോർച്ച നേതാവിനെതിരെ കേസ്

വാട്‌സാപ്പ് വഴി വിദ്വേഷ പ്രചാരണം; പാനൂരിൽ യുവമോർച്ച നേതാവിനെതിരെ കേസ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ജില്ലയിലെ പാനൂരിൽ വിദ്വേഷ പ്രചാരണത്തിൽ ബിജെപി നേതാവിനെതിരെ കേസ്. യുവമോർച്ച നേതാവ് സ്മിന്ദേഷിനെതിരെയാണ് കേസെടുത്തത്. ഇരു വിഭാഗങ്ങൾക്കിടയിൽ വിഭാഗീയത വളർത്താൻ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് കേസ്.

ഹർത്താലിന്റെ തലേദിവസം വാട്ട്സ് ആപ്പ് വഴി ഒരു ശബ്ദസന്ദേശം യുവമോർച്ചയുടെ ജില്ലാ ജനറൽ സെക്രട്ടറിയായ സ്മിന്ദേഷ് പ്രചരിപ്പിച്ചുവെന്നതാണ് കേസിന് ആധാരമായ സംഭവം. ശബ്ദ സന്ദേശത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കാൻ പാകത്തിനുള്ള വിദ്വേഷ പരാമർശങ്ങൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഇരുവിഭാഗങ്ങൾക്കിടയിൽ വിഭാഗീയതയും സ്പർദ്ധയും വളർത്തുന്ന രീതിയിൽ ആശയ പ്രചരണം നടത്തിയെന്ന കുറ്റം ചുമത്തിയാണ് നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നു. ഈ ഹർത്താലിനെ പ്രതിരോധിച്ച് തോൽപ്പിക്കണം.

രാജ്യത്തിന്റെ ദേശീയതയ്ക്ക് വിരുദ്ധമായ പ്രചാരണ പരിപാടികളും ഹർത്താലുമൊക്കെയാണ് പോപ്പുലർ ഫ്രണ്ട് നടത്തുന്നത്'- എന്നതടക്കമുള്ള ചില പരാമർശങ്ങളാണ് ഈ ശബ്ദ സന്ദേശത്തിലുള്ളത്. ഇത് സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശബ്ദ സന്ദേശവുമായി ബന്ധപ്പെട്ട പരാതി പാനൂർ പൊലീസിന് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP