Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202203Monday

കൊല്ലത്തു നിന്നും 14കാരനെ തട്ടിക്കൊണ്ടു പോയ സംഭവം; സംഘത്തിലെ പ്രധാനിയായ ഫിസിയോ തെറാപിസ്റ്റ് ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ

കൊല്ലത്തു നിന്നും 14കാരനെ തട്ടിക്കൊണ്ടു പോയ സംഭവം; സംഘത്തിലെ പ്രധാനിയായ ഫിസിയോ തെറാപിസ്റ്റ് ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊല്ലം: കൊല്ലത്തു നിന്നും 14കാരനെ തമിഴ്‌നാട്ടിലേക്ക് തട്ടിക്കൊണ്ടു പോയ സംഘത്തിലെ പ്രധാനിയായ ഫിസിയോ തെറാപിസ്റ്റ് ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശികളായ നാലുപേരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. ഇതോടെ ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആറായി. ഗുണ്ടാ സംഘത്തലവൻ ഉൾപ്പെടെ 2 പേർ കൂടി ഇനി പിടിയിലാകാൻ ഉണ്ട്.

ക്വട്ടേഷൻ സംഘത്തിലെ പ്രധാനികളിൽ ഒരാളും ഫിസിയോ തെറപ്പിസ്റ്റുമായ തമിഴ്‌നാട് കുഴിത്തുറ ഇരവൻ കുഴിവിള വീട്ടിൽ ജീനു കനകരാജ് (24), സംഘത്തിലുണ്ടായിരുന്ന കുഴിത്തുറ ഇളക്കുടി വിളയിൽ തിരുത്തുവപുരം വീട്ടിൽ അജിത്ത് (24), തിരുവട്ടാർ തോട്ടുകരയിൽ വീട്ടിൽ വിനു (34), മൂവാറ്റുമുളം ഇളയമ്പറ വീട്ടിൽ ശിവരൻ ജിത്ത് (28) എന്നിവരാണ് അറസ്റ്റിലായത്.

കന്യാകുമാരി കാട്ടാത്തുറ തെക്കതിൽ പുലിയൻവിളയിൽ ബിജു (30), കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ക്വട്ടേഷൻ നൽകിയ ഫിസിയോതെറപ്പിസ്റ്റ് മുഖത്തല കിഴവൂർ സെയ്ദലി മൻസിലിൽ സെയ്ഫ് അലി (26) എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഈ മാസം 5നാണ് സംഭവം. തട്ടിക്കൊണ്ടുപോയ കുട്ടിയുടെ മാതാവ് സെയ്ഫലിയുടെ മാതാവിൽ നിന്നു കടം വാങ്ങിയ പണം തിരിച്ചു നൽകാത്തതിലുള്ള വിരോധമാണ് സംഭവത്തിനു പിന്നിൽ.

തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറിലെത്തിയ സംഘം വീട്ടിൽ അതിക്രമിച്ചു കയറി കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പൂവാറിൽ കാർ ഉപേക്ഷിച്ച ശേഷം ഓട്ടോയിൽ കുട്ടിയുമായി കടന്നുകളഞ്ഞ ബിജുവിനെ പൊലീസ് പിടികൂടി കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP