Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202206Thursday

പീഡനക്കേസിൽ പ്രതിയായ കണ്ണൂർ കോർപറേഷൻ കൗൺസിലറെ അയോഗ്യനാക്കണം; പ്രതിപക്ഷം നിവേദനം നൽകി

പീഡനക്കേസിൽ പ്രതിയായ കണ്ണൂർ കോർപറേഷൻ കൗൺസിലറെ അയോഗ്യനാക്കണം; പ്രതിപക്ഷം നിവേദനം നൽകി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തലശേരി ജില്ലാ കോടതി ജാമ്യം റദ്ദു ചെയ്ത സ്ത്രീപീഡനക്കേസിൽ പ്രതിയായ കണ്ണൂർ കോർപറേഷൻ കൗൺസിലർ പി.വി കൃഷ്ണകുമാർ ഇന്ന് നടന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്തു. തുടർച്ചയായി കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ അയോഗ്യനാക്കപ്പെടുമെന്നതു കൊണ്ടാണ് തോട്ടട കീഴുന്ന വാർഡ് അംഗമായ പി.വി കൃഷ്ണകുമാർ കൗൺസിൽ യോഗത്തിൽ പങ്കെടുത്തത്.

യോഗത്തിന്റെ തുടക്കത്തിൽ അരമണിക്കൂറോളം പങ്കെടുത്ത കൃഷ്ണകുമാർ പിന്നീട് കൗൺസിൽ യോഗം കഴിയുന്നതിന് കാത്തു നിൽക്കാതെ സ്ഥലം വിടുകയായിരുന്നു. മേയറുടെ ചേംബറിൽ പോയി കണ്ടതിനു ശേഷമാണ് കൃഷ്ണകുമാർ യോഗത്തിൽ നിന്നും ഇറങ്ങിയത്. ഇതിനിടെ പീഡനകേസിൽ പ്രതിയായ കണ്ണൂർ കോർപറേഷൻ പി.വി കൃഷ്ണകുമാറിനെ അയോഗ്യക്കാനാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി.

കൃഷ്ണകുമാർ അഞ്ചു കൗൺസിൽ യോഗത്തിൽ തുടർച്ചയായി പങ്കെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മിഷണർക്കും ജില്ലാകളക്ടർക്കും പരാതി നൽകിയത്. എന്നാൽ തലശേരി ജില്ലാകോടതി ജാമ്യം റദ്ദുചെയ്ത കൃഷ്ണകുമാർ ഹൈക്കോടതിയിൽ നിന്നും അറസ്റ്റു തടഞ്ഞുകൊണ്ടുള്ള താൽക്കാലികവിധി സമ്പാദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ ഇന്ന് നടന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഹാജരായത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP