Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202206Thursday

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കഞ്ചാവ് കടത്ത്; കാസർകോട് സ്വദേശിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കഞ്ചാവ് കടത്ത്; കാസർകോട് സ്വദേശിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വൻസുരക്ഷാസംവിധാനങ്ങളെ വെട്ടിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ രണ്ടേമുക്കാൽ കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവറെ കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് ബാര സ്വദേശി മുഹമ്മദ് ബഷീറാണ് പിടിയിലായത്. കഞ്ചാവ് എത്തിച്ചത് ജയിലിൽ കഴിയുന്ന തടവുകാരായ പ്രതികളുടെ ആവശ്യപ്രകാരമായിരുന്നുവെന്ന് അറസ്റ്റിലായ ഓട്ടോഡ്രൈവർ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.

ഇയാൾ ജയിലിനകത്തേക്ക് കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ ടൗൺ സി പി എ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പടികൂടിയത്. സെൻട്രൽ ജയിലിലെ പാചക പുരയിൽ നിന്ന് പച്ചക്കറി ക്കൂമ്പാരത്തിൽ പരിശോധന ക്കിടയിലാണ് പേക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ 15ന് ഉച്ചയ്ക്കാണ് കഞ്ചാവ് ശേഖരവുമായി ഓട്ടോ ജയിലിലെത്തിയത്.

ജയിലിൽ കഞ്ചാവ് എത്തിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദ് ബഷീർ സഞ്ചരിച്ച കെ.എൽ14 എം 999 1 നമ്പർ ഓട്ടോ റിക്ഷയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജയിലിൽ കഞ്ചാവ് കടത്തിയ ഓട്ടോറിക്ഷ കാസർകോട് സ്വദേശിനിയുടെ പേരിലുള്ളതാണെന്ന് പൊലിസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ സ്ത്രീയെ കണ്ടെത്തി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഓട്ടോ കരാർ അടിസ്ഥാനത്തിൽ ഓടിച്ചിരുന്ന കാസർകോട് സ്വദേശിയായ മുഹമ്മദ് ബഷീറിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്.

പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജയിലിൽ കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തിൽ ജയിൽ ഡി. ജി.പി റിപ്പോർട്ടു തേടിയിട്ടുണ്ട്. ജയിൽ സുരക്ഷയുടെ കാര്യത്തിൽ ഗുരുതര വീഴ്ചയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ സംഭവിച്ചിട്ടുള്ളതെന്നാണ് വിലയിരുത്തൽ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP