Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊതുജനാരോഗ്യ ബിൽ: പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം; സെപ്റ്റംബർ 29ന് രാവിലെ എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം

പൊതുജനാരോഗ്യ ബിൽ: പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം; സെപ്റ്റംബർ 29ന് രാവിലെ എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: 2021 ലെ കേരള പൊതുജനാരോഗ്യ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി സെപ്റ്റംബർ 24ന് രാവിലെ 10.30ന് കോട്ടയം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും സെപ്റ്റംബർ 29ന് രാവിലെ 10.30ന് എറണാകുളം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും യോഗം ചേരുന്നു.

ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവരിൽ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേലുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും യോഗം സ്വീകരിക്കും. ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്സൈറ്റിൽ (www.niyamasabha.org-Home page) ലഭ്യമാണ്. കൂടാതെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇ-മെയിലായോ നിയമസഭാ സെക്രട്ടറിക്ക് അയച്ചു കൊടുക്കാവുന്നതുമാണ്. ഇ-മെയിൽ: [email protected].

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP